മേനെ പ്യാർ കിയ ആഗസ്റ്റ് 29 ന് തിയറ്ററുകളിൽ
സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിച്ച് നവാഗതനായ ഫെെസൻ രചനയും സംവിധാനവും നിർവഹിച്ച മേനെ പ്യാർ കിയ ആഗസ്റ്റ് 29 ന് തിയറ്ററുകളിലെത്തും. ഹൃദു ഹരൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജുൻ, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, ജഗദീഷ്, ജനാർദനൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്നു.
മന്ദാകിനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സെപയർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയാണ് മേനെ പ്യാർ കിയ. റൊമാന്റിക് ത്രില്ലർ ചിത്രം ഓണം റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.



Click it and Unblock the Notifications