വിവാദങ്ങൾക്കൊടുവിൽ L2: എമ്പുരാൻ ഒടിടിയിലേക്ക്, ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങും

മലയാള സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ വിസ്‌മയമായി മാറിയ ആക്ഷൻ ത്രില്ലർ ചിത്രമായ L2: എമ്പുരാൻ ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. മുരളി ഗോപി തിരക്കഥയെഴുതി ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. ചരിത്ര വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനും ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

L2  Empuraan Ott Release Date

മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, അഭിമന്യു സിംഗ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, അനുഷ്ക രുദ്ര വർമ്മ, സച്ചിൻ ഖേദേക്കർ, അലക്സ് ഒ നെൽ, ശിവജി ഗുരുവായൂർ, നന്ദു, ഫാസിൽ, ശിവദ നായർ, സുരാജ് വെഞ്ഞാറമൂട്, നൈല ഉഷ തുടങ്ങിയ വൻതാര നിര തന്നെ ഈ ആക്ഷൻ ത്രില്ലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കേരളത്തിൽ എല്ലാം മാറി മറിഞ്ഞ് കഴിഞ്ഞു. സ്റ്റീഫൻ നെടുമ്പള്ളി ദൈവപുത്രന്റെ കൈകളിൽ ഏൽപ്പിച്ചിട്ടുപോയ പാർട്ടിയും കേരളവും ഇപ്പോൾ സുരക്ഷിതമല്ല. ഏവരും വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷനായ സ്റ്റീഫൻ നെടുമ്പള്ളിയുടെ വരവിനായി കാത്തിരിക്കുന്നു.

സ്റ്റീഫൻ ഇപ്പോൾ എവിടെയാണ്? ആരാണ് ഖുറേഷി അബ്രാം? തൻ്റെ നാടിനെ രക്ഷിക്കാൻ സ്റ്റീഫൻ തിരിച്ചെത്തുമോ? എന്നിവയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഉയർന്ന സാങ്കേതിക നിലവാരവും ആവേശജനകമായ ആക്ഷൻ രംഗങ്ങളുംകൊണ്ട് സിനിമ സമ്പന്നമാണ്. തുടക്കം മുതൽ അവസാനം വരെ മുൾമുനയിലിരുത്തുന്ന ഗംഭീര ദൃശ്യാനുഭവമാണ് എമ്പുരാൻ. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റിങ് അഖിലേഷ് മോഹനും സംഗീത സംവിധാനം ദീപക് ദേവുമാണ് ചെയ്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ നാല് ഭാഷകളിലാണ് L2: എമ്പുരാൻ സ്ട്രീം ചെയ്യുന്നത്. ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിലാണ് സിനിമയുടെ സ്ട്രീമിങ് തുടങ്ങുക.

ഇക്കഴിഞ്ഞ മാർച്ച് 27നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. പിന്നാലെ സിനിമയിലെ ചീല സീനുകൾ വലിയ വിവാദത്തിന് കാരണമായിരുന്നു. ശേഷം സിനിമ വീണ്ടും റീ എഡിറ്റിന് വിധേയമാക്കിയാണ് പ്രദർശിപ്പിച്ചത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ‌ തന്നെ സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

Read more about: ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X