കോഴിക്കോടിനെ ആവേശത്തിലാഴ്ത്താൻ മുവായ് തായ് ഫൈറ്റ് നൈറ്റ്
കോഴിക്കോട് നഗരത്തെ ഒരിക്കൽക്കൂടി ആവേശത്തിലാഴ്ത്താന്‍ പ്രശസ്ത ആയോധന കലയായ മുവായ് തായ് ഫൈറ്റ് നൈറ്റ് സംഘടിപ്പിക്കുന്നു. കേരളജനത ആകാംക്ഷയോടെ കാണാന്‍ കൊതിക്കുന്ന മുവായ് തായ് ഫൈറ്റ് നൈറ്റ് ഏപ്രില്‍ 20 ശനിയാഴ്ച രാത്രി ഗോകുലം ഗലേറിയ മാളില്‍ വെച്ച് അരങ്ങേറും.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആയോധനകലയിലെ അഗ്രഗണ്യരായ 'തായ് മാക്' ആണ് പരിപാടി സംഘടിപ്പിക്കുന്നത്. സമീപകാലത്ത് ആക്ഷൻ രംഗങ്ങൾക്ക് കയ്യടി നേടിയ മലയാള ചലച്ചിത്രം ആർ.ഡി.എക്സിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി 'ജിം വാർ' സീരീസുകൾ തായ് മാക് അവതരിപ്പിച്ചിരുന്നു.

നീരജ് മാധവിനൊപ്പമുള്ള 'ജിം വാർ' പരിപാടിക്ക് കോഴിക്കോട്ട് വലിയ സ്വീകാര്യത ലഭിക്കുകയുണ്ടായി. 'ബ്ലഡ് ഷെഡ് പാരഡൈസ്' (Bloodshed Paradise) എന്ന വിശേഷണത്തോടെ അവതരിപ്പിച്ച പരിപാടി നടന്നതും കോഴിക്കോട് ഗോകുലം മാളില്‍ത്തന്നെ. ഇക്കുറി കോഴിക്കോട്ടെ ജനഹൃദയങ്ങൾ മൂവായ് തായ് ഫൈറ്റ് നൈറ്റിനെ ഇരുകയ്യും നീട്ടി ഫൈറ്റ് നൈറ്റിനെ സ്വീകരിക്കുമെന്ന പ്രതീക്ഷ സംഘാടകർക്കുണ്ട്.
അതുകൊണ്ട്, ഏപ്രില്‍ 20ന് കോഴിക്കോട് ഗോകുലം ഗലേറിയ മാളില്‍ എത്താന്‍ മറക്കരുത്; വിലയേറിയ അവസരം നഷ്ടപ്പെടുത്താതിരിക്കാം.


Click it and Unblock the Notifications