'നാരായണീന്റെ മൂന്നാണ്മക്കൾ' ടീസർ പുറത്ത് വന്നു; സുരാജും ജോജുവും അലൻസിയറും പ്രധാന വേഷത്തിൽ

'നാരായണീന്റെ മൂന്നാണ്മക്കൾ' സിനിമയുടെ ടീസർ പുറത്ത് വിട്ടു. ​ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസർ നടൻ പൃഥിരാജാണ് റിലീസ് ചെയ്തത്. ശരൺ വേണു​ഗോപാൽ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കൾ 2025 ജനുവരി 16 ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂ‌ട്, അലൻസിയർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. തോമസ് മാത്യു, ​ഗാർ​ഗി അനന്തൻ, ഷെല്ലി, സജിത മഠത്തിൽ തുടങ്ങിയ അഭിനേതാക്കളും സിനിമയിലുണ്ട്. ഒരു കു‌ടുംബത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രത്തിന്റെ പ്രമേയം.

നാട്ടിൻപുറത്തെ തറവാടാണ് കഥാതന്തു. കുടുംബത്തിൽ നിന്നും മാറി നിന്നിരുന്ന ഇളയ മകൻ തിരിച്ച് വരുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് നാരായണീന്റെ മൂന്നാണ്മക്കളിൽ ദൃശ്യവൽക്കരിക്കുന്നത്. ​ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

കിഷ്കിന്ധാകാണ്ഡത്തിന് ശേഷം ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് നിർമ്മിച്ച പുതിയ സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്-ജെമിനി ഫുക്കാൻ, രാമു പ‌ടിക്കൽ.

Narayaneente Moonnanmakkal

ഛായ​ഗ്രഹണം- അപ്പു പ്രഭാകർ. സം​ഗീതം- രാ​ഹുൽ രാജ്. ​ഗാനരചന-റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിം​ഗ്-ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോർഡിം​ഗ്- ആന്റ് ഡിസൈൻ ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സിം​ഗ്-ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ-സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ-ധന്യ ബാലകൃഷ്ണൻ.

Read more about: joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X