നാരായണിയും മൂന്ന് മക്കളും പ്രേക്ഷകരിലേക്ക്, റിലീസ് ഫെബ്രുവരി ഏഴിന്; 'നാരായണീന്റെ മൂന്നാണ്മക്കൾ' ട്രെയിലർ
സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അലൻസിയർ ലോപ്പസ് എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം നാരായണീന്റെ മൂന്നാണ്മക്കൾ ട്രെയിലർ പുറത്തിറങ്ങി. ഗുഡ്വിൽ എന്റർടെയിൻമെന്റ്സാണ് ചിത്രം നിർമ്മിച്ചത്. ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഫെബ്രുവരി ഏഴിന് തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ പേജിലൂടെ നടൻ മമ്മൂട്ടിയാണ് ട്രെയിലർ പുറത്ത് വിട്ടത്. ഷെല്ലി എൻ കുമാർ, സജിത മഠത്തിൽ, സരസ ബാലുശ്ശേരി, ഗാർഗി ആനന്ദൻ, തോമസ് മാത്യു തുടങ്ങിയവർ നാരായണീന്റെ മൂന്നാണ്മക്കളിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു.
നാട്ടിൻ പുറത്തെ തറവാട് വീടും കുടുംബത്തിനുള്ളിലുണ്ടാകുന്ന ചില സംഭവങ്ങളുമാണ് സിനിമയുടെ കഥാതന്തു. കുടുംബത്തിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോയ ഇളയ മകന്റെ തിരിച്ച് വരവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയ മകനായി എത്തുന്നത്.

ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന സിനിമയുടെ എക്സിക്യൂട്ടൂവ് പ്രൊഡ്യൂസർ ജെമിനി ഫൂക്കാൻ, രാമു പടിക്കൽ എന്നിവരാണ്. ഛായാഗ്രഹണം അപ്പു പ്രഭാകർ. സംഗീതം രാഹുൽരാജ്, ഗാനരചന റഫീഖ് അഹമ്മദ്. കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ. എഡിറ്റിംഗ് ജ്യോതിസ്വരൂപ് പാന്താ.


Click it and Unblock the Notifications