പ്രണയവും കുടുംബബന്ധങ്ങളും അടിസ്ഥാനമാക്കി ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ഏതോ ജന്മ കല്പനയിൽ "

ഏഷ്യാനെറ്റിൽ വീണ്ടുമൊരു പരമ്പരയ്ക്ക് കൂടി തുടക്കമാവുന്നു. പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും ഒരുപോലെ പ്രധാന്യം നൽകുന്ന പുതിയ പരമ്പര "ഏതോ ജന്മ കൽപ്പനയിൽ" ഉടൻ സംപ്രേക്ഷണത്തിനൊരുങ്ങുകയാണ്.

പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഒരു സമ്പൂർണ്ണ സംയോജനമാണ് "ഏതോ ജന്മ കൽപ്പനയിൽ" അവതരിപ്പിക്കുന്നത്. ശ്രുതി എന്ന ഒരു മധ്യവർഗ പെൺകുട്ടിയുടെയും അഹങ്കാരിയും സമ്പന്നനുമായ ബിസിനസ്സ്മാൻ അശ്വിന്റെയും കഥയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നേറുന്നത്.

serial

ഈ രണ്ട് വൈരുദ്ധ്യാത്മക വ്യക്തിത്വങ്ങൾ സാമൂഹിക മാനദണ്ഡങ്ങൾക്കപ്പുറമുള്ള ഒരു പ്രണയകഥയിൽ കുടുങ്ങിപ്പോകുമ്പോൾ ഉണ്ടാകുന്ന സംഘർഷ നിമിഷങ്ങളിലൂടെ കഥ വികസിക്കുന്നു.

"ഏതോ ജന്മ കൽപനയിൽ" അതിന്റെ അതുല്യമായ കഥാ സന്ദർഭം, കഥാപാത്രങ്ങളുടെ അസാധാരണമായ പ്രകടനങ്ങൾ, വെല്ലുവിളികൾക്കിടയിലും പ്രണയത്തിന്റെ സങ്കീർണ്ണതകളുടെ തീവ്രത എന്നിവയിലൂടെ പ്രേക്ഷകരെ ആകർഷിക്കും .

ജനുവരി 29 നാണ് പുതിയ പരമ്പരയ്ക്ക് തുടക്കമാവുന്നത്. തിങ്കൾ മുതൽ വെള്ളി വരെ ഉച്ചകഴിഞ്ഞ് 2 .30 ന് "ഏതോ ജന്മ കൽപനയിൽ" ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X