കണ്ണുനീരിനെ പുഞ്ചിരിയോടെ അതിജീവിച്ച ചാരുവിന്റെ കഥ; ‘പെയ്തൊഴിയാതെ’ ജൂൺ 30 മുതൽ സൂര്യ ടിവിയിൽ
സ്വന്തം ലക്ഷ്യങ്ങൾ നിറവേറ്റാൻ അശ്രാന്ത പരിശ്രമം നടത്തുന്ന പെൺകുട്ടിയാണ് ചാരുലത എന്ന ചാരു. അവളുടെ ഗ്രാമത്തിൽ സ്കൂട്ടറിൽ തുണിക്കച്ചവടം നടത്തി ആണ് അവൾ കുടുംബം പോറ്റുന്നത്. എന്നാൽ അവളുടെ അച്ഛനും രണ്ടാനമ്മയും ചാരുവിന്റെ പേരിലുള്ള അവളുടെ വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നു. ചാരു സ്വന്തം അച്ഛന്റെ സ്ഥാനം കൊടുത്തിരിക്കുന്നത് അവളുടെ അമ്മാവൻ ബാലൻ മാഷിന് ആണ്. അതിന് കാരണം അവളുടെ അമ്മയെ കൊലപ്പെടുത്തിയത് അവളുടെ സ്വന്തം അച്ഛൻ തന്നെ ആണ് എന്നുള്ളതാണ്.

എന്നാൽ ചാരുവിനെ സഹായിക്കുന്ന ബാലൻ മാഷിനെ സ്വന്തം കുടുംബത്തിൽ ഒരാളൊഴികെ ബാക്കി ആരും പിന്തുണയ്ക്കുന്നില്ല. ആ കുടുംബത്തിലേക്ക് മരുമകളായി ചാരു എത്തണം എന്ന് ബാലൻ മാഷ് ആഗ്രഹിക്കുന്നു. ആ ആഗ്രഹം നടക്കുമോ? കാണുക, സൂര്യ ടിവിയിൽ കെ കെ രാജീവ് സംവിധാനം ചെയ്യുന്ന പുതിയ പരമ്പര. 'പെയ്തൊഴിയാതെ'. ജൂൺ 30 മുതൽ എല്ലാ ദിവസവും വൈകുന്നേരം 6:30ന് നമ്മുടെ സൂര്യ ടിവിയിൽ.


Click it and Unblock the Notifications