ഹനാൻ ഷായുടെ തകർപ്പൻ പാട്ട്; പ്രകമ്പനത്തിലെ 'വയോജന സോമ്പി' ഗാനം പുറത്ത്
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി ചിത്രം പ്രകമ്പനത്തിൽ സോഷ്യൽ മീഡിയ താരം ഹനാൻ ഷാ പാടിയ വയോജന സോമ്പി എന്ന ഗാനം റിലീസ് ചെയ്തു. സുഹെെൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിബിൻ അശോകാണ്. ജനുവരി 30 ന് പ്രകമ്പനം തിയറ്ററുകളിൽ റിലീസ് ചെയ്യും. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ഒരുമിച്ചാണ് പ്രകമ്പനം അവതരിപ്പിക്കുന്നത്. വിജേഷ് പാണത്തൂർ ആണ് സംവിധാനം.
നദികളിൽ സുന്ദരി എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. കോ-പ്രൊഡ്യൂസേഴ്സ്: വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഭിജിത്ത് സുരേഷ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം തുടങ്ങി അഭിനേതാക്കളുടെ വലിയൊരു നിര പ്രകമ്പനത്തിലുണ്ട്.

'പണി' എന്ന ചിത്രത്തിലെ വില്ലൻ റോളിലൂടെ കയ്യടി നേടിയ സാഗർ സൂര്യയും കോമഡി രംഗങ്ങൾ മികച്ചതാക്കുന്ന ഗണപതിയും ഒരുമിക്കുമ്പോൾ 'പ്രകമ്പനം' എന്ന ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറെ വർധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സംഗീതം: ബിബിൻ അശോക് പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ വരികൾ: വിനായക് ശശികുമാർ ഛായഗ്രഹണം: ആൽബി ആന്റണി എഡിറ്റർ: സൂരജ് ഇ. എസ് ആർട്ട് ഡയറക്ടർ: സുഭാഷ് കരുൺ ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ് പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ.
ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ പ്രൊഡക്ഷൻ മാനേജേഴ്സ്: ശശി പൊതുവാൾ, കമലാക്ഷൻ സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത) ഫൈനൽ മിക്സ്: എം. ആർ. രാജകൃഷ്ണൻ ഡി. ഐ: രമേഷ് സി. പി വി. എഫ്. എക്സ്: മെറാക്കി വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ മേക്കപ്പ്: ജയൻ പൂങ്കുളം പി. ആർ. ഒ: മഞ്ജു ഗോപിനാഥ് പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത് സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ് ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.


Click it and Unblock the Notifications