അടി കപ്യാരെ കൂട്ടമണി വൈബ്, ​ഗണപതിയുടേയും സാ​ഗറിന്റേയും 'പ്രകമ്പനം', നീറുന്ന ഓർമയായി നവാസും!

മലയാളത്തിലെ യുവതാരനിരയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള അഭിനേതാക്കളാണ് ​ഗണപതിയും സാ​ഗർ സൂര്യയും. ഇരുവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് പ്രകമ്പനം. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു ബോയ്സ് ഹോസ്റ്റലിനേയും കുറച്ച് ചെറുപ്പക്കാരായ വിദ്യാർത്ഥികളേയും അവിടേക്ക് എത്തുന്ന പ്രേതത്തേയും ആസ്പദമാക്കിയാണ് സിനിമ എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്.

പ്രേതത്തിന്റെ സാന്നിധ്യം വിദ്യാർത്ഥികൾ മനസിലാക്കുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമായിരിക്കണം സിനിമയിലൂടെ പറയാൻ പോകുന്നത്. ഹോസ്റ്റല്‍ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമ തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിച്ചേക്കും. കൊച്ചിയിലെ മെന്‍സ് ഹോസ്റ്റലും കണ്ണൂരുമാണ് സിനിമയുടെ പശ്ചാത്തലം.

Prakambanam Teaser

നദികളില്‍ സുന്ദരി യമുന എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍-കോമഡി എന്റര്‍ടെയ്‌നറാണ് പ്രകമ്പനം. ജോണറിനോട് നീതി പുലർത്തുന്ന ഘടകങ്ങളെല്ലാം സിനിമയിലുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. ടീസർ പുറത്തുവന്നശേഷം പ്രധാനമായും പ്രത്യക്ഷപ്പെട്ട കമന്റ് ധ്യാൻ ശ്രീനിവാസന്റെ ഹിറ്റ് ചിത്രം അടി കപ്യാരെ കൂട്ടമണിയുടെ വൈബ് പ്രകമ്പനത്തിന്റെ ടീസറിന് നൽകാൻ കഴിഞ്ഞുവെന്നതാണ്.

ബോയ്സ് ഹോസ്റ്റൽ പശ്ചാത്തലമാക്കി ഹൊറർ-കോമഡി വിഭാ​ഗത്തിലായിരുന്നു വർഷങ്ങൾക്ക് മുമ്പ് അടി കപ്യാരെ കൂട്ടമണി ജോൺ വർ​ഗീസ് സംവിധാനം ചെയ്തത്. നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെയും ബാനറില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവര്‍ ചേര്‍ന്നാണ് പ്രകമ്പനം നിര്‍മ്മിച്ചിരിക്കുന്നത്.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കനാണ്. ​ഗണപതിക്കും സാ​ഗർ സൂര്യയ്ക്കും പുറമെ അമീന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, കലാഭവൻ നവാസ്, പി.പി കുഞ്ഞികൃഷ്ണന്‍ എന്നിവരും സോഷ്യൽമീഡിയയിലെ ചില റീൽസ് താരങ്ങളും സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

ചിരിക്കാനുള്ള വക സിനിമയിലുണ്ടെന്നത് ടീസറിൽ നിന്നും വ്യക്തമാണ്. സർവം മായ എന്ന നിവിൻ പോളി-അജു വർ​ഗീസ് കോമഡി-ഹൊറർ ചിത്രം തിയേറ്ററുകൾ നിറഞ്ഞോടുമ്പോഴാണ് പ്രകമ്പനത്തിന്റെ ടീസർ എത്തിയത്. അതിനാൽ തന്നെ ഇനി മലയാള സിനിമയിൽ പ്രേതങ്ങളുടെ കാലമാണോയെന്ന തരത്തിലുള്ള കമന്റുകളും ടീസറിന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ സാന്നിധ്യവും ടീസറിലുണ്ട്.

പ്രകമ്പനമായിരുന്നു കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച സിനിമ. ഈ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു താരം. പിന്നീടുള്ള പരിശോധനയിലാണ് നടനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൂട്ടിങ് പൂർത്തിയാക്കി ഹോട്ടലിൽ തിരിച്ചെത്തിയതായിരുന്നു നടൻ. അണിയറപ്രവര്‍ത്തകരെല്ലാം ഹോട്ടലില്‍ തിരിച്ചെത്തി മുറികള്‍ ഒഴിയുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ നവാസ് മാത്രം റൂം ഒഴിയാതെയായതോടെയാണ് ജീവനക്കാർ മുറി പരിശോധിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നി​ഗമനം. ഒരിടവേളയ്ക്കുശേഷം സിനിമയിൽ നല്ല കഥാപാത്രങ്ങൾ നവാസ് വീണ്ടും ചെയ്ത് തുടങ്ങുന്നതിന് ഇടയിലായിരുന്നു പെട്ടന്നുള്ള മരണം. സീരിയലുകളിലൂടെ സിനിമയിലേക്ക് എത്തിയ യുവനടനാണ് സാ​ഗർ സൂര്യ.

ജോജു ജോർജ് സംവിധാനം ചെയ്ത പണിയിൽ വില്ലൻ വേഷം ചെയ്തശേഷം സാക്ഷാൽ കമൽഹാസൻ പോലും സാ​ഗറിനെ അഭിനന്ദിച്ച് എത്തിയിരുന്നു. സിനിമയിൽ എത്തിയശേഷം ആദ്യമായാണ് സാ​ഗർ ഹോറർ-കോമഡി ജോണർ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നത്.

ആലപ്പുഴ ജിംഖാനയുടെ റിലീസിനുശേഷം ​ഗണപതി പ്രധാന വേഷങ്ങൾ ചെയ്യുമ്പോൾ പ്രേക്ഷക സ്വീകാര്യത കൂടുതലായി ലഭിക്കാറുണ്ട്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ ​ഗണപതി ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും കാസ്റ്റിങ് ഡയറക്ടർ റോളിൽ അടക്കം സജീവമാണ്.

Read more about: movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X