പൃഥ്വിരാജിന്റെ തകർപ്പൻ പ്രകടനം, ഒപ്പത്തിനൊപ്പം ഷമ്മിയും; വിലായത്ത് ബുദ്ധയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം
മികച്ച പ്രേക്ഷക പ്രതികരണം നേടി പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ. പ്രതീക്ഷ്ക്കൊത്തുയരാൻ ചിത്രത്തിന് സാധിച്ചെന്ന് പ്രേക്ഷകർ പറയുന്നു. ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജിആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയായെത്തിയത്. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ടാവായ ഡബിൾ മോഹനായി പൃഥ്വിരാജ് മികച്ച പ്രകടനം കാഴ്ച വെച്ചെന്ന് പ്രേക്ഷകർ പറയുന്നു. ഷമ്മി തിലകൻ ചെയ്ത കഥാപാത്രവും പ്രശംസ നേടുന്നു.
ജിആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ. ജേക്സ് ബിജോയുടെ സംഗീതവും വിലായത്ത് ബുദ്ധയുടെ വലിയ ആകർഷണങ്ങളിൽ ഒന്നാണ്. അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചത്. പൊന്നുകായ്ക്കുന്ന മരമെന്ന് വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് വിലായത്ത് ബുദ്ധയുടെ കഥ പോകുന്നത്. താെണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങിയ സിനിമയാണ് വിലായത്ത് ബുദ്ധ. അനു മോഹൻ, രാജശ്രീ നായർ, ടിജെ അരുണാചലം തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു.
ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പ്രൊമോഷൻസ്: 10 ജി മീഡിയ, പിആർഒ: ആതിര ദിൽജിത്ത്.


Click it and Unblock the Notifications