'കൊള്ളക്കാരന്‍ മോഹനനോടാണ് എനിക്ക് പ്രേമം'! ആക്ഷനും റൊമാന്‍സുമായി പൃഥ്വിരാജ്! ഞെട്ടിച്ച് വിലായത്ത് ബുദ്ധ

ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയുടെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പ്രഖ്യാപനം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയതായിരുന്നു ചിത്രം. നവംബര്‍ 21ന് തിയേറ്ററുകളിലേക്കെത്തുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നാട്ടുകാര് പലപേരും വിളിക്കും, ഡബിള്‍ മോഹനന്‍, സാന്‍ഡല്‍ മോഹനന്‍, ചിന്ന വീരപ്പന്‍, ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് ട്രെയിലറിലേത്. ചന്ദന കൊള്ളക്കാരനായ ഡബിള്‍ മോഹനായാണ് പൃഥ്വിരാജ് എത്തുന്നത്. ലുലു മാളില്‍ നടന്ന ചടങ്ങിനിടയിലായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്. സിനിമയെക്കുറിച്ചും, പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും പൃഥ്വിരാജ് വാചാലനായിരുന്നു.

സിനിമയില്‍ അങ്ങനെ സുഹൃത്തുക്കളില്ലായിരുന്നു എനിക്ക്. ഫ്രണ്ട് എന്ന് എനിക്ക് തോന്നിയിട്ടുള്ള ചുരുക്കം ചില വ്യക്തികളിലൊരാളാണ് സച്ചി. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് എനിക്ക് പരിക്ക് പറ്റിയിരുന്നു. 18 മാസത്തോളം ആക്ഷന്‍ ചെയ്യരുതെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഈ സിനിമയെക്കുറിച്ചും, കഥയെക്കുറിച്ചും എന്നോട് ആദ്യമായി പറഞ്ഞത് സച്ചിയാണ്. അടുത്തതായി ചെയ്യാന്‍ പോവുന്നത് ഇതാണ്, മോഹനന്‍ നീയാണ് എന്നും പറഞ്ഞിരുന്നു. നീ ചെയ്യുമല്ലേ അല്ലേയെന്ന് പറഞ്ഞ് ഉറപ്പിക്കുന്നതിനിടെ ഫോണില്‍ ഇന്ദുഗോപനെയും കണക്ട് ചെയ്ത് ഈ കഥ സിനിമയാക്കട്ടെ എന്നും ചോദിച്ചിരുന്നു. വളരെ സന്തോഷത്തോടെ അദ്ദേഹം അത് സമ്മതിച്ചു.

vilaayathbudha trailer out
Photo Credit: Prithviraj/facebook

നമ്മള്‍ ഈ സിനിമ ചെയ്യുന്നു എന്ന് സന്തോഷത്തോടെ പറഞ്ഞ ആളാണ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇല്ലാതായത്. ഈ ചടങ്ങില്‍ ഇന്ന് ഇവിടെ ഉണ്ടാവേണ്ട ആളായിരുന്നു അദ്ദേഹം. സച്ചിയുടെ അസോസിയേറ്റ് മാത്രമല്ല ജയന്‍, അദ്ദേഹത്തിന്റെ എല്ലാമായിരുന്നു. സച്ചിയുടെ വിഷന്‍ എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. എന്റെയും അസോസിയേറ്റാണ് ജയന്‍. അദ്ദേഹം സ്വതന്ത്ര സംവിധായകനാവുന്നു എന്നതും, അത് സച്ചിക്ക് ട്രിബ്യൂട്ടായി റിലീസ് ചെയ്യുന്നു എന്നും എനിക്കൊരുപാട് സന്തോഷം തരുന്ന കാര്യമാണ്.മോഹനന്റെ മുഖം എന്റേതായി തെളിഞ്ഞപ്പോള്‍ അതിന് സമ്മതം മൂളിയതിന് നന്ദി എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനനാണ് ചിത്രം നിർമ്മിച്ചത്. മുൻപ് കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് പൃഥ്വിരാജ് എത്തുന്നത്. ഷമ്മി തിലകനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജി. ആർ ഇന്ദുഗോപന്‍റെ നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് സിനിമയായി എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷൻ സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ശ്രദ്ധേയ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖ‌‍ര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പ്രൊമോഷൻസ്: 10 ജി മീഡിയ, പിആർഒ: ആതിര ദിൽജിത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X