നവാസിനെ കണ്ട് കണ്ണ് നിറഞ്ഞ് രഹനയും മക്കളും! 'പ്രകമ്പനം' കാണാന്‍ തിയേറ്ററിലേക്കെത്തിയപ്പോള്‍

കാത്തിരിപ്പിനൊടുവിലായി പ്രകമ്പനം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വാപ്പച്ചി അവസാനമായി അഭിനയിച്ച സിനിമ കാണാനായി നവാസിന്റെ മക്കളും എത്തിയിരുന്നു. കണ്ണീരോടെയായിരുന്നു രഹനയും തിയേറ്ററിലേക്കെത്തിയത്. സിനിമയെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോള്‍ സംസാരിക്കുന്നില്ലെന്നായിരുന്നു മറുപടി.

മകന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുകയായിരുന്നു അവര്‍. സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങളെക്കുറിച്ച് സംവിധായകനും, താരങ്ങളുമെല്ലാം സംസാരിച്ചിരുന്നു. അടുത്ത ദിവസത്തെ ഷൂട്ടിനെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ സംസാരിക്കാറുണ്ടായിരുന്നു ഞങ്ങള്‍. മൂന്ന് ദിവസത്തെ സീനുകള്‍ കൂടി നവാസിക്കയെ വെച്ച് ചെയ്യാനുണ്ടായിരുന്നു. എന്തോ ലാഗ് പോലെ തോന്നിയപ്പോള്‍ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തുകയായിരുന്നു.

Rahana and family theatre visit
Photo Credit: Facebook

നാല് ദിവസത്തെ ഷൂട്ട് ഒറ്റ ദിവസത്തേക്കാക്കി മാറ്റുകയായിരുന്നു. പുള്ളിക്ക് ഇഷ്ടപ്പെട്ടൊരു സീനുണ്ടായിരുന്നു. ആ സീന്‍ ഉള്‍പ്പെടുത്താന്‍ പറ്റിയിട്ടില്ല നമുക്ക് എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഉപ്പ അഭിനയിച്ച എന്തെങ്കിലും രംഗങ്ങള്‍ കാണിക്കാമോ എന്ന് ചോദിച്ച് മക്കള്‍ വിളിച്ചിരുന്നു. കുട്ടികള്‍ വന്നപ്പോള്‍ അദ്ദേഹം അഭിനയിച്ച സീന്‍ കാണിച്ച് കൊടുത്തിരുന്നുവെന്നും സംവിധായകന്‍ അന്ന് പറഞ്ഞിരുന്നു. സിനിമ കണ്ട് സങ്കടത്തോടെയായിരുന്നു രഹനയും മക്കളും തിയേറ്ററില്‍ നിന്നും ഇറങ്ങിയത്. എന്തൊരു അവസ്ഥയാണ്. ആ സങ്കടം കണ്ടിട്ട് സഹിക്കാനാവുന്നില്ല എന്നായിരുന്നു വീഡിയോയുടെ താഴെ വന്ന കമന്റുകള്‍.

മലയാളത്തില്‍ ഇങ്ങനെയൊരു ചിത്രം ഇതാദ്യമായിട്ടാണ്. നന്നായി ചിരിക്കാനുണ്ട്. സാഗര്‍ സൂര്യയും, ഗണപതിയും നന്നായിട്ട് ചെയ്തിട്ടുണ്ട്. ഹൊറര്‍ കോമഡിയായിരുന്നു. അവരുടെ അഭിനയം ഗംഭീരമായിരുന്നു. കണ്ടിരിക്കാവുന്ന ചിത്രം എന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിലര്‍ പറഞ്ഞത്. രോമാഞ്ചം പിടിക്കാന്‍ നോക്കി, പക്ഷേ, അത്രയും ആയിട്ടില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. മറ്റ് ചിലരാവട്ടെ രോമാഞ്ചം വൈബ് കിട്ടിയെന്നായിരുന്നു പറഞ്ഞത്. അത്യാവശ്യം വൈബ് തരുന്ന പടമാണ്. സ്റ്റോറി എന്‍ഗേജിംഗാണ് എന്ന് പറഞ്ഞവരുമുണ്ടായിരുന്നു.

Read more about: latest movie news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X