മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാർ സിംഗർ സീസൺ 10 മൺസൂൺ ഫെസ്റ്റിവൽ ഏഷ്യാനെറ്റിൽ

സംഗീതത്തിന്റെയും വിനോദത്തിന്റെയും ഉത്സവഛായ നൽകി ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി ഒരുക്കുന്ന ദൃശ്യവിരുന്ന് "സ്റ്റാർ സിംഗർ സീസൺ 10 മൺസൂൺ ഫെസ്റ്റിവൽ" മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനമായ ജൂലൈ 27-ന് വൈകിട്ട് 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. ഈ സംഗീത മാമാങ്കത്തിൽ മലയാളികളുടെ പ്രിയതാരം മെഗാസ്റ്റാർ മോഹൻലാൽ ചീഫ് ഗസ്റ്റ് ആയി പങ്കെടുക്കുന്നു. അദ്ദേഹത്തിനൊപ്പം, പോപ്പ് ഐക്കൺ ഉഷാ ഉതുപ്പ്, പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷൻ കുമാർ എന്നിവരും പങ്കുചേരുന്നു.

ഇവന്റിന്റെ മുഖ്യ ആകർഷണം സ്റ്റാർ സിങ്ങറിന്റെ മഹാഗുരു കെ എസ് ചിത്രയുടെ ജന്മദിനാഘോഷമാണ് ഈ ആഘോഷങ്ങൾക്ക് വിസ്മയം തീർത്ത് മോഹൻലാൽ, സത്യൻ അന്തിക്കാട്, ഉഷാ ഉതുപ്പ്, കിഷൻ കുമാർ, സിതാര കൃഷ്ണകുമാർ, വിതു പ്രതാപ്, കൂടാതെ സ്റ്റാർ സിംഗർ സീസൺ 10-ലെ മത്സരാർത്ഥികളും ഗ്രൂമേഴ്‌സും പങ്കാളികളാവുന്നു. കെ എസ് ചിത്രയുടെ മനോഹരഗാനങ്ങൾ ഉൾപ്പെടുത്തി "ചിത്രഗീതം" എന്ന സംഗീതാർച്ചന ഈ രാവ് ഒരു സംഗീതാഘോഷമാക്കി മാറ്റി.

Star Singer Season 10

മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു പുതിയ ചിത്രമായ "ഹൃദയപൂർവം" സംബന്ധിച്ചുള്ള രസകരമായ അനുഭവങ്ങളും, ഓർമ്മകളുമാണ് ഇവന്റിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതിനു പുറമെ, ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ഔദ്യോഗിക പ്രഖ്യാപനം മോഹൻലാൽ ഈ വേദിയിൽ വച്ച് നടത്തും.

സംഗീതമേഖലയിലെ പ്രമുഖരായ കെ എസ് ചിത്ര, വിതു പ്രതാപ്, സിതാര കൃഷ്ണകുമാർ, ഉഷാ ഉതുപ്പ് എന്നിവർക്ക് പുറമേ, സ്റ്റാർ സിംഗർ മത്സരാർത്ഥികളുടെ ഗാനങ്ങൾ, നൃത്തങ്ങൾ, കോമഡി സ്‌കിറ്റുകൾ എന്നിവ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു. മലയാളം - ബംഗാളി ചലച്ചിത്രനടി മോക്ഷയുടെ ആകർഷക നൃത്തപ്രകടനങ്ങൾ ഈ സന്ധ്യയുടെ ഭംഗി കൂട്ടും.

Read more about: asianet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X