മുത്തപ്പന്റെ കഥയുമായി സാമ്യം! വിവാദങ്ങള്‍ ഏറെ നേരിട്ട 'കൊറഗജ്ജ ' തടസ്സങ്ങൾ മറികടന്ന് റിലീസിനൊരുങ്ങുന്നു

സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീര്‍ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു പറയുന്ന ചിത്രം 'കൊറഗജ്ജ' പ്രതിസന്ധികള്‍ തരണം ചെയ്ത് റിലീസിന് തയ്യാറെടുക്കുന്നു. കര്‍ണാടകയിലെ കറാവലി ഭാഗത്തെ (തുളുനാട്ടിലെ) ദൈവാരാധനയുടെ പ്രധാന ദേവതകളില്‍ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്.

കഴിഞ്ഞ 10- 15 വര്‍ഷങ്ങളായി കര്‍ണാടകയിലെ ഒരുപാട് നിര്‍മ്മാതാക്കളും സംവിധായകരും കൊറഗജ്ജ' എന്ന ടൈറ്റില്‍ സ്വന്തമാക്കുന്നതിനായും കൊറഗജ്ജ' യെക്കുറിച്ചുള്ള സിനിമകള്‍ ചെയ്യുന്നതിനായി ശ്രമിച്ചിരുന്നു എന്നാല്‍ ഒന്നും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ഇങ്ങനെയൊരു സിനിമ സംവിധാനം ചെയ്ത് റിലീസിന് തയ്യാറാക്കിയിരിക്കുന്നത്. ഇത് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

koragajja

നാലായിരത്തോളം ദൈവങ്ങളെ ആരാധിക്കുന്ന കര്‍ണാടകയിലെ ഒരു വിഭാഗം ആളുകള്‍, പ്രത്യേകിച്ച് തുളുനാട്ടില്‍ നിന്നുള്ള ആളുകള്‍, തങ്ങളുടെ വിശ്വാസങ്ങളെ പരിഹസിക്കുന്നതാണെന്ന് പ്രസ്താവിച്ച് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 'സിനിമയുടെ ഷൂട്ടിംഗിനിടെ ഗുണ്ടകള്‍ ആക്രമിച്ചതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പോലും നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. ഷൂട്ടിംഗ് മുടങ്ങിയതിനാല്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും വന്നു.

സക്‌സസ് ഫിലിംസും ത്രിവിക്രമ സിനിമാസും ചേര്‍ന്ന് മലയാളം, തമിഴ്, തെലുഗു, തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ടെലികോം മിനിസ്ട്രിയില്‍ ഐ.ടി.എസ് പദവി നേടി ഉന്നത ശ്രേണിയിലെ ഉദ്യോഗസ്ഥനായിരുന്ന സുധീര്‍ അത്താവാര്‍ ചിത്രീകരണത്തിനായി തന്റെ ജോലി പോലും രാജിവെച്ച് സംവിധായകന്റെ കുപ്പായം അണിയുകയായിരുന്നു.

ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തനിയ എന്ന ആദിവാസി യുവാവ് കൊറഗജ്ജനായി ദൈവികത്വം സ്വീകരിച്ചത് എങ്ങനെയെന്ന് പഠനം നടത്തിയശേഷം 'ബൂട്ട കോല' (ബ്ലോക്ക്ബസ്റ്റര്‍ 'കാന്താര'യില്‍ കണ്ടത് പോലെയുള്ള ഷാമനിസ്റ്റിക് നൃത്തം) അവതരിപ്പിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണത്തിനായി അനുവാദം വാങ്ങിയത്.

koragajja

കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യത ഉണ്ടെന്നു പറയപ്പെടുന്നു. ചിത്രത്തില്‍ ഹോളിവുഡ്- ബോളിവുഡിലെ പ്രശസ്ത അഭിനേതാവായ കബീര്‍ ബേദി പ്രധാന കഥാപാത്രമായ ഉദ്യാവര അരശു എന്ന രാജാവായി അഭിനയിക്കുന്നു. ഹോളിവുഡ് - ബോളിവുഡ്, ഫ്രഞ്ച് സിനിമകളുടെ കൊറിയോഗ്രാഫറും യൂറോപ്യന്‍ ബോള്‍ഡാന്‍സറുമായ സന്ദീപ് സോപാര്‍ക്കര്‍, ബോളിവുഡിലെ പ്രശസ്തനായ നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്ത നടി ഭവ്യ, 'സ്വന്തം എന്ന് കരുതി' എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ശ്രുതി എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രുതി മമ്മൂട്ടിക്കൊപ്പം 'ഒരാള്‍ മാത്രം' എന്ന സിനിമയിലും ജയറാമിനൊപ്പം 'കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍' എന്ന സിനിമയിലും നായികയായി അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ വിധേയന്‍ എന്ന സിനിമയില്‍ അഭിനയിച്ച നവീന്‍ ഡി പട്ടേലും ഈ സിനിമയിലുണ്ട്. മലയാള സിനിമയിലെ സാങ്കേതികവിദഗ്ധര്‍ അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജക്കുണ്ട്.

ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് ജിത് -ജോഷ്, വിദ്യാദര്‍ ഷെട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ ബിബിന്‍ ദേവ്. വി എഫ് എക്‌സ് ലെവന്‍- കുശന്‍. കളറിസ്‌റ് ലിജു പ്രഭാകര്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.

Read more about: movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X