ജോലിക്കാരിയായ സ്ത്രീയുടെ ഹൃദയസ്പർശിയായ കഥ; ഏഷ്യാനെറ്റിൽ പുതിയ പരമ്പര "ടീച്ചറമ്മ"യുടെ പ്രീമിയർ പ്രഖ്യാപിച്ചു

By Desk

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ കുടുംബകഥയുമായി "ടീച്ചറമ്മ" എന്ന പരമ്പരയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു . ഒരു മികച്ച അധ്യാപികയായെങ്കിലും പരാജയപ്പെട്ട അമ്മയുടെ മനസികവ്യവഹാരങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ഈ സീരിയൽ പറയുന്നത്. സ്വന്തം വീട്ടിൽ ആരും വിലമതിക്കപ്പെടാതെ വിദ്യാർത്ഥികൾക്കായി സ്വയം സമർപ്പിക്കുന്ന ഒരു സ്ത്രീയുടെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും വേദനയുടെയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ഈ പരമ്പര വരച്ചു കാട്ടുന്നു

"ടീച്ചറമ്മ" ഒരു പ്രൈമറി സ്കൂൾ അധ്യാപികയായ സരസ്വതിയുടെ ജീവിതമാണ് പറയുന്നത്. 50-കളിൽ പ്രായമെത്തിയ അവൾ തന്റെ അധ്യാപകജീവിതത്തിൽ അതീവ ആദരിക്കപ്പെടുന്ന ഒരാളാണ്, എന്നാൽ വീട്ടിൽ അവൾക്ക് പ്രിയമുള്ളവരുടെ അടുപ്പമോ സ്‌നേഹമോ ലഭിക്കുന്നില്ല.

Teacher amma Serial

സരസ്വതിക്ക് രണ്ടു പുത്രിമാരും ഒരു പുത്രനുമുണ്ട്. എന്നാൽ ഇളയമകളായ വീണ മാത്രമാണ് സരസ്വതിയോടൊപ്പം നിൽക്കുന്നത്. . മുതിർന്ന മകളായ രാധയും മകനായ മഹേഷ് ഉം അമ്മയെ വെറും കെയർടേക്കറും , പാചകക്കാരിയും സഹായിയും എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. പരിഗണനയോ ബഹുമാനമോ സ്നേഹമോ നൽകാതെ അവരെ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയും അവഗണനയോടെ സമീപിക്കുകയും ചെയ്യുന്നു.

ഈ കരുത്തുറ്റ സ്ത്രീയുടെ ആത്മപ്രതിരോധത്തിന്റെ , സ്‌നേഹത്തിന്റെയും സ്വയംകണ്ടെത്തലിന്റെയും അതിശയകരമായ കഥ , സരസ്വതി തന്റെ കുടുംബത്തിൽ ഒരു സ്ഥാനം നേടാൻ ശ്രമിക്കുമ്പോഴും അനേകം കുട്ടികളുടെ ഭാവിയെ നിർമിക്കുമ്പോഴും ഉണ്ടാവുന്ന അവിസ്മരണീയ കാഴ്ചകളുമായി "ടീച്ചറമ്മ" ഏഷ്യാനെറ്റിൽ ഏപ്രിൽ 7, 2025 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X