കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ആലിയുടെ ഫസ്റ്റ്ലുക്ക് പുറത്ത്
മൻഹർ സിനിമാസിൻ്റെയും എമിനൻ്റ് മീഡിയ (അബുദാബി)യുടെയും ബാനറിൽ നിർമ്മിച്ച് ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനുശേഷം ഡോ. കൃഷ്ണാ പ്രിയദർശൻ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ആലിയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ആലിയിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റർ പ്രകാശനം നടന്നത്. തമിഴ്നാട്ടുകാരി സുന്ദരിയായ പെൺകുട്ടി മുല്ലയ്ക്ക് സംഭവിക്കുന്ന ഒരു അപകടത്തിൽ മലയാളിയായ ഒരു ആയുർവേദ ഡോക്ടർ കൃത്യസമയത്ത് തന്നെ അവളെ ആശുപത്രിയിലെത്തിക്കുന്നു. ആ പരിചയം അവരെ കൂടുതൽ അടുപ്പിക്കുകയും ക്രമേണ അത് പ്രണയത്തിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു. മുല്ലയുടെ അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയുമാണ്.

ക്രിസ്ത്യാനിയായ ഡോക്ടറുടെ കുടുംബം അവരുടെ ബന്ധത്തിന് എതിർ നിൽക്കുന്നു. മറ്റ് കല്യാണാലോചനകൾ കൊണ്ടുവന്ന് ഡോക്ടറുടെ കല്യാണത്തിന് ഡോക്ടറുടെ വീട്ടുകാർ ധൃതി കൂട്ടുന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിൽ അവരിരുവരും ഒളിച്ചോടാൻ തീരുമാനിക്കുന്നു. കേരള-തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ നടക്കുന്ന കഥയുടെ തുടർ മുഹൂർത്തങ്ങൾ തീർത്തും സങ്കീർണ്ണമായി മുന്നോട്ട് പോകുന്നു. കേരള തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ കഥ പറയുന്നതുകൊണ്ട് മലയാളത്തിന് പുറമെ തമിഴും സിനിമയിൽ സംസാരഭാഷ ആകുന്നുണ്ട്.
ആലിയുടെ ഹൈലൈറ്റ് അതിലെ ഏഴോളം വരുന്ന പാട്ടുകളാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, അറബിക് ഗാനങ്ങളുമുണ്ട്. സംവിധായിക ഡോ.കൃഷ്ണാ പ്രിയദർശൻ തന്നെയാണ് പാട്ടുകളുടെ എല്ലാം രചന നിർവ്വഹിച്ചിരിക്കുന്നത്.
അറബിക് ഗാനത്തിന് മാത്രം ട്രാൻസ്ലേഷൻ വേണ്ടി വന്നു. കൈലാഷ്, പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, മണക്കാട് ലീല, ശ്രുതി, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു. ബാനർ, നിർമ്മാണം-മൻഹർ സിനിമാസ് ആന്റ് എമിനൻ്റ് മീഡിയ (അബുദാബി), രചന, സംവിധാനം -ഡോ. കൃഷ്ണ പ്രിയദർശൻ, ഛായാഗ്രഹണം - റിനാസ് നാസർ, എഡിറ്റിംഗ് - അബു ജിയാദ്, ഗാനരചന - ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം - കിളിമാനൂർ രാമവർമ്മ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി, ആലാപനം - കിളിമാനൂർ രാമവർമ്മ, അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻഹിഷാം കലാഫ്, അഭി.
കല - അഖിലേഷ്, ഷിജു അഭാസ്ക്കർ, കോസ്റ്റ്യും - സിസിലി ഫെർണാണ്ടസ്, ചമയം - ജയൻ സി എം, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - സിസിലി ഫെർണാണ്ടസ്, ജാഫർ കുറ്റിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീധർ, കാസ്റ്റിംഗ് ചീഫ് - ഡോ. രജിത്കുമാർ, കോറിയോഗ്രാഫി - അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ, എസ് എഫ് എക്സ് - എൻ ഷാബു ചെറുവള്ളൂർ, ഫസ്റ്റ് കട്ട് - അരുൺ ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രജീഷ് ബി കെ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), സിയന്ന (ഷാർജ ), ബെൻസൻ ( തിരുവനന്തപുരം), സൗണ്ട് ഓ ക്ലോക്ക് ( തിരുവനന്തപുരം), പോസ്റ്റർ - ജാക്ക് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- ഗോപാലകൃഷ്ണൻ, പി ആർ ഓ - അജയ് തുണ്ടത്തിൽ.


Click it and Unblock the Notifications