ഏത് മൂഡ് ഓണം മൂഡ്‌; സാഹസം സിനിമയിലെ ആദ്യ സിം​ഗിൾ ട്രാക്ക് റിലീസ് ചെയ്തു

ഹ്യൂമർ, ആക്ഷൻ ജോണറിൽ അണിയറയിൽ ഒരുങ്ങുന്ന സിനിമയാണ് സാഹസം. സിനിമയിലെ ആദ്യ സിം​ഗിൾ ട്രാക്ക് അണിയറപ്രവർത്തകർ പുറത്തിറക്കി. ഓണം മൂഡ് എന്ന ​ഗാനമാണ് സാഹ​സം ടീം റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം ഒരുക്കിയിരിക്കുന്നത് ബിബിൻ അശോകാണ്. ഫെജോ, ഹിംന ഹിലാരി, ഹിനിത ഹിലാരി എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ​ഗാനം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.

Sahasam Movie
Photo Credit: Saregama Malayalam / Youtube

തിരുവാവണി രാവ് എന്ന പാട്ടിന് ഓണം മൂഡിന്റെ വരവോടെ ശാപമോക്ഷം കിട്ടി എന്നാണ് കമന്റുകൾ. ഇത്തവണത്തെ ഓണത്തിന് കോളേജുകളിലും നാട്ടിൻപുറങ്ങളിലും നിറഞ്ഞാടാൻ പറ്റിയ പാട്ടാണ് ഓണം മൂഡെന്നും പ്രേക്ഷകർ കുറിക്കുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സാഹസം. സരിഗമയാണ് ഈ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ റിനീഷ് കെ.എൻ നിർമ്മിച്ച്‌ ബിബിൻ കൃഷ്ണയുടെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രമാണ് സാഹസം. ട്വന്റി വണ്‍ ഗ്രാംസ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ സിനിമ കൂടിയാണ് സാഹസം. ട്വന്റി വണ്‍ ഗ്രാംസ്, ഫീനിക്സ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഈ ചിത്രവും നിർമ്മിക്കുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ബിബിൻ അശോക് ആണ്. ചിത്രത്തില്‍ ബാബു ആൻ്റണി, ബൈജു സന്തോഷ്, നരേൻ, റംസാൻ, ഗൗരി കിഷൻ, ജീവ ജോസഫ്, ശബരീഷ്, മേജർ രവി, ടെസ്സ ജോസഫ്, ഹരി ശിവറാം, വർഷ രമേശ്, സജിൻ ചെറുകയില്‍, ബഗത് ഇമ്മാനുവല്‍, കാർത്തിക്, ആൻ സലിം, ജയശ്രീ ശിവദാസ് എന്നിവർ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

തിരക്കഥ സംഭാഷണവും ബിബിൻ കൃഷ്ണയും യദു കൃഷ്ണ ദയാ കുമാറും ചേർന്നാണ് ഒരുക്കിയത്. ഗാനങ്ങള്‍: വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, ഛായാഗ്രഹണം: ആല്‍ബി, നിശ്ചല ഛായാഗ്രഹണം: ഷൈൻ ചെറ്റികുളങ്ങര, രോഹിത്, ഡിസൈൻ: യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് നമ്ബ്യാർ, ഫൈനല്‍ മിക്സ്: വിഷ്ണു പി. സി, കലാസംവിധാനം: സുനില്‍ കുമാരൻ, മേക്ക്‌അപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യൂം ഡിസൈൻ: അരുണ്‍ മനോഹർ, ആക്ഷൻ: ഫീനിക്സ് പ്രഭു.

Read more about: movie song
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X