ചത്താ പച്ചയിലെ ചെറിയാന്‍ നിസാരക്കാരനല്ല! വിശാഖ് നടത്തിയ ശ്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നത്! വര്‍ക്കൗട്ട് വീഡിയോ
ആനന്ദം എന്ന ചിത്രം കണ്ടവരാരും കുപ്പിയെ മറക്കാനിടയില്ല. വിശാഖ് നായര്‍ അങ്ങനെ കുപ്പിയായി മാറുകയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. ഏറ്റവും പുതിയ സിനിമയായ ചത്താ പച്ചയിലെ വേഷവും ശ്രദ്ധേയമായിരുന്നു. ചെറിയാന്‍ മാണിയാവാന്‍ ചില്ലറ ശ്രമങ്ങളല്ല അദ്ദേഹം നടത്തിയത്. വിശാഖിന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോയും, അദ്ദേഹത്തിന്റെ പരിശ്രമങ്ങളെക്കുറിച്ചുമാണ് എല്ലാവരും പറഞ്ഞത്. സിനിമയുടെ സ്ട്രംഗ്ത് കോച്ചായ ഷാമിന്‍ ഷക്കീറായിരുന്നു വീഡിയോ പങ്കുവെച്ചത്. ജിമ്മിലെ വര്‍ക്കൗട്ടിന്റെ വിശേഷങ്ങളും അദ്ദേഹം പങ്കിട്ടിരുന്നു. ഫിസിക്കലി മാത്രമല്ല ചെറിയാനാവാന്‍ എല്ലാവിധ തയ്യാറെടുപ്പുകളും വിശാഖ് നടത്തിയിരുന്നു. അദ്ദേഹം എത്രത്തോളം എഫേര്‍ട്ട് ഇട്ടു എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസിലാവും. ഫൈനല്‍ റിസല്‍ട്ട് അത്രയും മികച്ചതായത് ഇത് കൊണ്ടൊക്കെയാണ്.
വിശാഖിന്റെ മാറ്റത്തെക്കുറിച്ച് സിനിമ നിരൂപകരും, ആരാധകരുമെല്ലാം ചര്‍ച്ച ചെയ്തിരുന്നു. മച്ചാന്‍ വേറെ ലെവലായിരുന്നു. എടുത്ത് പറയേണ്ട പ്രകടനമായിരുന്നു വിശാഖിന്റേത്. വിശാഖിന്റെ പ്രകടനം സിനിമ കണ്ട് തന്നെ അറിയണം. അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാനാവില്ല. നടപ്പില്‍ വരെ ക്യാരക്ടറായി മാറുകയായിരുന്നു വിശാഖ് എന്നാണ് ചിത്രം കണ്ടവരെല്ലാം പറഞ്ഞത്. ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിലൂടെയാണ് വിശാഖ് ചെറിയാനായതെന്നും പരിശീലകന്‍ വ്യക്തമാക്കിയിരുന്നു. തിരക്കിട്ട ഷെഡ്യൂളിലും വര്‍ക്കൗട്ടിനായി സമയം കണ്ടെത്തുമായിരുന്നു. ലൈക്കബിളായാണ് വിശാഖിന്റെ വില്ലനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്.

10 വര്‍ഷമായി വിശാഖ് നായര്‍ സിനിമയിലെത്തിയിട്ട്. ചെയ്യാന്‍ ആഗ്രഹിച്ച തരത്തിലുള്ള ക്യാരക്ടര്‍ കിട്ടിത്തുടങ്ങിയത് ഇപ്പോഴാണ്. സെലക്ടീവായി തുടങ്ങാം എന്ന് തീരുമാനിച്ച് ഇടയ്ക്ക് മാറി നിന്നിരുന്നു. അതാണ് ഗുണകരമായി മാറിയെന്നും വിശാഖ് പറഞ്ഞിരുന്നു. വ്യക്തിപരമായി സംതൃപ്തി ലഭിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ചത്താ പച്ചയുടെ സംവിധായകന്‍ അദ്വൈതിനെ നേരത്തെ അറിയാമായിരുന്നു. തികച്ചും യാദൃശ്ചികമായാണ് ഈ ചിത്രത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭയങ്കര രസമായിരിക്കും ഈ ക്യാരക്ടര്‍ എന്ന് തോന്നിയിരുന്നു. ഇങ്ങനെയുള്ളൊരു ക്യാരക്ടര്‍ മുന്‍പൊരിക്കലും ചെയ്തിട്ടുമില്ലായിരുന്നു.
ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ശരിക്കും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പേഴ്‌സണല്‍ ട്രെയിനറെ വെച്ചായിരുന്നു പരിശീലനം. വര്‍ക്കൗട്ട് ചെയ്യുന്നതിനിടയില്‍ ഇടയ്ക്ക് പരിക്ക് പറ്റിയിരുന്നു. നട്ടെല്ലിനിടയിലെ ഒരു ഞരമ്പിലായിരുന്നു പ്രശ്‌നം. അത് ശരിയായി വരാന്‍ സമയമെടുത്തിരുന്നു. പ്രാണന്‍ പോവുന്ന വേദനയായിരുന്നു ഡീപ് ടിഷ്യൂ മസാജിന്. അതൊക്കെ ചെയ്തതിന് ശേഷമായാണ് ഭേദമായത്. ഫിസിയോതെറാപ്പിസ്റ്റ് കൂടിയായിരുന്നു ഷാമിന്‍. എന്തൊക്കെ ചെയ്താലാണ് ഓക്കെ ആവുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.


Click it and Unblock the Notifications