twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒറ്റയടിക്ക് മമ്മൂട്ടിയും ലാലുമാവേണ്ട ആസിഫേ..

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/reviews/01-18-asuravithu-is-a-bad-sequel-1-aid0166.html">« Previous</a>

    Asif Ali
    മലയാളത്തിലെ സൂപ്പര്‍ സ്റ്റാറാവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആസിഫ് അലിയോട് ഒന്നേ പറയാനുള്ളൂ. ഒറ്റയടിക്ക് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയുമൊന്നുമാവരുത്. ഡാ..എന്നൊക്കെ വിളിച്ച് ഞെട്ടിക്കുന്നത് സ്വയം ഒന്നു കണ്ണാടിയില്‍ കണ്ടുനോക്കു, നിങ്ങള്‍ക്കു തന്നെ സഹതാപം തോന്നും. അങ്ങിനെ തോന്നിയാല്‍ നിങ്ങള്‍ രക്ഷപ്പെടും അഭിനയരംഗത്ത്, പ്രേക്ഷകര്‍ക്കും അതൊരാശ്വാസമാകും.

    പണ്ടൊക്കെ മലയാളസിനിമയില്‍ കമ്പനി മുതലാളിമാര്‍ക്ക് കോട്ടുംടൈയും നിര്‍ബന്ധമാണ്. കൊള്ള തലവന്‍മാര്‍ ക്കും കോട്ടും പൈപ്പും പ്രത്യേക നൈറ്റ് ഗൌണും കാണും. ജോസ്പ്രകാശ്, സണ്ണി, ബാലന്‍ കെ.നായര്‍, ഇവരൊക്കെ ഇതണിഞ്ഞ് പൊട്ടിച്ചിരിക്കുന്ന കാഴ്ചകള്‍ കണ്ട് മടുത്ത വര്‍ക്ക് മുമ്പില്‍ കറുത്ത കോട്ടും സ്യൂട്ടുമിട്ട് നല്ല വെയിലത്ത് നില്ക്കുന്ന ഡോണിനെ കണ്ടപ്പോള്‍ ചിരിയല്ലാതെ മറ്റെന്തു
    തോന്നാന്‍.

    ഇപ്പോള്‍ കുടയും നിര്‍ബന്ധമാണ് രാത്രിയായാലും നിലാവായാലും. മഴ കൂടി വേണമായിരുന്നു, അമല്‍ നീരദ് മഴയും കുടയും ശവസംസ്‌ക്കാരവും സ്‌ളോമോഷനും കൂടി കൊണ്ടുവന്നപ്പോള്‍ അതൊരു ശീലമായി കുറേ പേര്‍ക്ക്. ആദ്യപകുതി വരെ പ്രേക്ഷകന്‍ സിനിമ ആസ്വദിച്ചുവെന്ന് പറയാം. അതിനു ശേഷം എന്തൊക്കെ
    കാട്ടികൂട്ടിയതെന്ന് എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത എ.കെ.സാജനു തന്നെ പിടിയില്ല.

    സിനിമ ഇങ്ങനെ പ്രേക്ഷകരെ ബുദ്ധിമുട്ടിക്കരുത്, സിനിമക്കാരുടെ നിലനില്‍പ് പ്രേക്ഷകരുടെ പോക്കറ്റിലെ കാശിലും അവന്റെ മനസ്സിന് നല്കുന്ന സംതൃപ്തിയിലുമാണ. ഇതും കണ്ടും കണ്ടില്ലെന്ന് നടിച്ചാല്‍ മുന്നോട്ടുള്ള യാത്ര വിഷമകരമാവും.

    സംവൃതാ സുനിലിന്റെ പ്രകടനം മോശമായിരുന്നില്ലെന്ന് പറയാന്‍ അസുരവിത്ത് കണ്ടവര്‍ക്കുകഴിയും. ആസിഫ് അലി സ്‌ക്രിപ്റ്റ് വായിച്ചു നോക്കി മാത്രം ഡേറ്റ് നല്കിയാല്‍ പോരാ.. തന്നെകുറിച്ചുകൂടി സ്വയം അറിയണം, എടുത്താല്‍ പൊങ്ങുന്ന വേഷങ്ങളെ കുറിച്ച് തിരിച്ചറിയണം.
    ആദ്യപേജില്‍
    അസുരവിത്തുകള്‍ ഇനിയും പിറക്കാതിരിക്കട്ടെ

    <ul id="pagination-digg"><li class="previous"><a href="/reviews/01-18-asuravithu-is-a-bad-sequel-1-aid0166.html">« Previous</a>

    English summary
    AK Sajan's Asuravithu, which is a sequel to Stop Violence (2002 release, starring Prithviraj) is one of those 'done that several times' kind of film. Considering that Asuravithu is a sequel to Stop Violence, the film has fallen short of the audience expectations. However, AK Sajan has succeeded in connecting both the films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X