ഒരുകൂട്ടം പ്രതിഭകളുടെ ഷോ

യാഥാര്‍ഥ്യത്തോട് ചേരുന്ന അവതരണവും സന്ദര്‍ഭത്തിനൊത്ത ഹാസ്യരംഗങ്ങളും കുറിയ്ക്കുകൊള്ളുന്ന സംഭാഷണങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റുകള്‍. ആദ്യ പകുതിയില്‍ ശരിയായ ട്രാക്കിലൂടെ പോകുന്ന സിനിമ പക്ഷേ രണ്ടാംപകുതിയില്‍ പാളം തെറ്റുന്നുണ്ട്. എന്നാല്‍ ഒരു സെക്കന്റ് ഷോയെ വ്യത്യസ്തമാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം തന്നെ നവാഗത സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായെന്ന് സമ്മതിയ്ക്കാതെ വയ്യ.
ലാറ്റിനമേരിക്കന്‍ സിനിമകളെ ശൈലിയെ അനുസ്മരിപ്പിയ്ക്കുന്ന രീതിയില്‍ ചിത്രമെടുത്ത് യുവപ്രേക്ഷകരെ രസിപ്പിയ്ക്കാന്‍ കഴിയുന്നിടത്താണ് സംവിധായകന്‍ വിജയിക്കുന്നത്.
പപ്പുവിന്റെ ക്യാമറ ചിലപ്പോഴെങ്കിലും ശരാശരിയ്ക്കും താഴെപ്പോകുന്നുണ്ട്. എന്നാല്‍ ചിലരംഗങ്ങളിലൂടെ തന്റെ പ്രതിഭ ഈ പുതുമുഖവും വെളിപ്പെടുത്തുന്നു. നിഖില്‍ രാജനും അവിയല്‍ ബാന്‍ഡും ചേര്‍ന്നൊരുക്കുന്ന സംഗീതവും സിനിമയുടെ മൂഡ് നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications