കിങിനൊത്ത പ്രിന്‍സ് തന്നെ!!

ഒരു താരപുത്രന് വേണ്ടി നിര്‍മ്മിച്ച സിനിമയെന്ന് സെക്കന്റ് ഷോയെന്ന് ആരുംപറയില്ല. ചിത്രത്തിലെ ലാലുവെന്ന കഥാപാത്രത്തെ പക്വതയോടെ തന്നെ അഭിനയിച്ചുഫലിപ്പിയ്ക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. പുതുമുഖതാരങ്ങളില്‍ അപൂര്‍വമായി മാത്രം കാണുന്ന പ്രകടനമാണ് ദുല്‍ഖര്‍ പുറത്തെടുത്തിരിയ്ക്കുന്നത്. ഫിലിം സകൂളിലെ പഠനം വെറുതെയായില്ലെന്ന് യുവാവ് തെളിയിക്കുന്നു. ശബ്ദ ഗാംഭീര്യത്തില്‍ മമ്മൂട്ടിയുടെ പിന്‍ഗാമിയാണെന്നും ദുല്‍ഖര്‍ തെളിയിക്കുന്നുണ്ട്.
ദുല്‍ഖറിലെ നടന്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട.പിഴവുകള്‍ പരിഹരിച്ച് കഴിവുകള്‍ തേച്ചുമിനുക്കിയാല്‍ നല്ലൊരു ഭാവിയാണ് യുവാവിനെ കാത്തിരിയ്ക്കുന്നത്. ലാലുവിന്റെ മുറപ്പെണ്ണായി ഗൗതമി നായരും പുതുമുഖത്തിന്റെ പതര്‍ച്ചകളില്ലാതെ അഭിനയിച്ചിട്ടുണ്ട്.
സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ബാബുരാജിന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് ചിത്രത്തിലേത്. കുറച്ച് നേരമേയുള്ളൂവെങ്കിലും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പ്രേക്ഷകരെ ചിരിപ്പിയ്ക്കാന്‍ നടന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആരും പ്രതീക്ഷിയ്ക്കാതെ തകര്‍പ്പന്‍ പ്രകടനം നടത്തി കളംപിടിച്ചിരിയ്ക്കുന്നത് ലാലുവിന്റെ വലംകയ്യായ കുരുടിയായി പ്രത്യക്ഷപ്പെടുന്ന സണ്ണിയാണ്. പ്രേക്ഷകരുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചുവിടാന്‍ തന്നെ താരത്തിന് കഴിയുന്നുണ്ട്.
നല്ലൊരു സിനിമയെന്ന നിലയില്‍ സെക്കന്‍് ഷോയ്ക്ക് മെച്ചപ്പെടാന്‍ ഏറെയുണ്ട്. നവാഗതരുടെ പരീക്ഷണമെന്ന നിലയില്‍ ചിത്രത്തെ പ്രോത്സാഹിപ്പിയ്ക്കാം.
ആദ്യപേജില്‍ More from Filmibeat


Click it and Unblock the Notifications











