കണ്ടുമടുത്ത അധോലോക കഥ

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/reviews/02-14-review-unnam-is-off-target-1-aid0166.html">« Previous</a>

Unnam
മലയാള സിനിമ കണ്ടുമടുത്ത അധോലോക സിനിമകളുടെ പരിസരം തന്നെയാണ് ഉന്നവും പശ്ചാത്തലമാക്കുന്നത്. പതിവ് അണ്ടര്‍വേള്‍ഡ് സിനിമകള്‍ പോലെ പ്രണയം ഇവിടെയും വിശുദ്ധമാകുന്നില്ല, പ്രതിനായകന്റെ ഭാര്യയെ തന്നെ നായകവില്ലന്‍ പ്രണയിക്കുന്നു. അധോലോകക്കാരുടെ സവിശേഷ സ്വഭാവങ്ങള്‍ ഉന്നത്തിലും പ്രകടമായി കാണാം.

അന്യമതക്കരിയായ ഭാര്യ, സംഗീതം, തന്റേതല്ലാത്ത കുഞ്ഞിനെ സ്‌നേഹിക്കുന്ന പാവം മുരുകന്‍, ദുര്‍ബലനായ ജീവിതമോഹി അലോഷി കണ്ടുമടുത്ത രീതികള്‍കൊണ്ട് വീണ്ടും കുറേ വെടിവെപ്പുകള്‍.തുടക്കം മുതല്‍ ഒടുക്കം വരെ തോക്കാണ് യഥാര്‍ത്ഥവില്ലന്‍. യഥാര്‍ത്ഥ സ്‌നേഹം സൗഹൃദം ഇതിനൊന്നും ഇപ്പോള്‍ കേരളത്തില്‍ സാദ്ധ്യതയില്ലെന്നും ചിരിച്ചുകൊണ്ടും, സ്‌നേഹിച്ചുകൊണ്ടും കൊല്ലുന്ന സ്വാര്‍ത്ഥതയുടെ യൗവനമാണ് നിറഞ്ഞുനില്ക്കുന്നതെന്നും മനസ്സിലാകും സിനിമ കഴിയുമ്പോള്‍.

ടോണിയെ അവതരിപ്പിച്ച പ്രശാന്ത് നാരായണന്‍ പ്രതീക്ഷ നല്കുന്ന വിധം അഭിനയസാദ്ധ്യത പുറത്തെടുക്കുന്നുണ്ട്. ആസിഫ് അലിയെ (അലോഷി) പ്രേക്ഷകര്‍ക്ക് മടുത്തു തുടങ്ങാന്‍ അധികം താമസമില്ല എന്ന് സിനിമ തെളിയിക്കുന്നുണ്ട്. നെടുമുടി വേണുവിന്റെ ഗാബ്‌ളിംഗ് മുരുകന്‍ ബോറടിപ്പിക്കുന്നില്ല.ലാലിന്റെ സണ്ണിയാശാന്‍ സ്ഥിരം കഥാപാത്രം തന്നെ. ജുബ്ബയും പരുക്കന്‍ താടിയും സംഭാഷണരീതിയുമൊക്കെ വളരെ പരിചിതം.ശ്രീനിവാസന്റെ ബാലകൃഷ്ണന്‍ സി.ഐയും നമുക്ക്പരിചയമുള്ള ചുറ്റുവട്ടങ്ങളില്‍ തന്നെ വിരാചിക്കുന്നു.

പതിവു പോലെ സ്ത്രീസ്ത്രീ കഥാപാത്രങ്ങളെ ഒരലങ്കാരത്തിനും അടുക്കളകാര്യത്തിനുമായി മാറ്റി നിര്‍ത്തിയ മലയാളസിനിമ ഇപ്പോള്‍ ബ്യൂട്ടീഷ്യന്‍ പണികൂടി കൊടുത്തു തുടങ്ങിയിട്ടുണ്ട്. കഥാവസാനം ടോമിയെന്ന് തെറ്റിദ്ധരിച്ച് അലോഷിയെ കൊല്ലുന്ന ശ്വേതയ്ക്കും, മുടി ബോബ് ചെയ്ത് നടക്കുന്ന റിമയ്ക്കും സിനിമയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.

പുതുമയുള്ള പ്രമേയങ്ങളുടേയും നല്ല തിരക്കഥയുടേയും പ്രശ്‌നം മലയാളസിനിമയെ ഗുരുതരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. നല്ല സിനിമകളുടെ ഭൂതകാലം മലയാളസിനിമയെ ഇന്നും ഇതര ഭാഷാസിനിമകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നുണ്ട്.

സ്വന്തം ഭാഷയുടെ സംസ്‌ക്കാരത്തിന്റെ അസ്ഥിത്വപശ്‌നം സിനിമയെ കാര്യമായ് ബാധിക്കുമ്പോള്‍, അയല്‍പക്കത്തെ താക്കുസിനിമകള്‍ കണ്ട് ഭ്രമിച്ചു പോകാതിരിക്കുക എന്നതാണ്
ആര്‍ജ്ജിച്ചെടുക്കേണ്ടത്. പുതിയ തലമുറയിലെ സിനിമ പ്രവര്‍ത്തകര്‍ ഇത്തരം ചടുലമായ വഴികളില്‍ ലക്ഷ്യം തേടുന്നതിനെ കുറ്റം പറയാനാവില്ല, എന്നാല്‍ പഴയ സംവിധായകരും ഈ വിധം പ്രേക്ഷകരെ നിരാശപ്പെടുത്തരുത്.


ആദ്യപേജില്‍
ഉന്നം പിഴച്ചുപോയ സിനിമ

<ul id="pagination-digg"><li class="previous"><a href="/reviews/02-14-review-unnam-is-off-target-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X