twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഘപരിവാരം ന്യായീകരിക്കപ്പെടുന്നു?

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/reviews/02-28-ee-adutha-kaalahthu-a-must-watch-movie-2-aid0166.html">« Previous</a>

    Ee Adutha Kalathu
    സമൂഹത്തിന്റെ കാപട്യങ്ങള്‍ക്ക്, സദാചാരനടപ്പുരീതികള്‍ക്ക് വിള്ളല്‍ വീഴ്ത്തുന്ന സംഭവങ്ങളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മുന്‍ഗണനകൊടുക്കുന്ന നയം പുതിയ ചിത്രങ്ങള്‍ ആര്‍ജ്ജിക്കുന്നുണ്ട്. ട്രാഫിക്കിലും ചാപ്പാകുരിശിലും ബ്യൂട്ടിഫുളിലും കാണുന്ന ഇതിന്റെ തുടര്‍ച്ച ഈ അടുത്തകാലത്തിലും കാണാം.

    പുരുഷന് മേല്‍ കൈകൊടുത്തുകൊണ്ട് പറഞ്ഞുവന്നിരുന്ന കാര്യങ്ങളിലേക്ക് സ്ത്രീ പങ്കാളിത്തം ഒട്ടും മോശമല്ല എന്നു കാണിക്കാനുള്ള ശ്രമത്തെ വിമര്‍ശിക്കാനും സാദ്ധ്യമല്ല. സ്വാതന്ത്യ്രത്തിന്റെ വിഹായസ്സ് പെണ്‍കുട്ടികള്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് നഗരജീവിതത്തിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും എന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്.

    മുരളിഗോപിയുടെ രചനയില്‍ ഒരു പത്രപ്രവര്‍ത്തകന്റെ ഉപരിപ്‌ളവമായ മുന്‍വിധികള്‍ അനവസരങ്ങളില്‍ മുഴച്ചുനില്ക്കുന്നുണ്ട് ചില സന്ദര്‍ഭങ്ങളില്‍ .വിളപ്പില്‍ ശാലയിലേക്ക് വീണ്ടും മാലിന്യവണ്ടികള്‍ വരുന്നത് ജനകീയമുന്നേറ്റം തടഞ്ഞ് കൊണ്ട് ഹൈക്കോടതി വിധിയെ പൊളിച്ചടക്കിയത് നാം കണ്ടതാണ്. ഇവിടെ തോപ്പില്‍ശാലയുടെ റിലേ നിരാഹാരപന്തലിലേക്ക് ചായ കൊടുക്കുന്ന സീനിലാണ് സിനിമ തുടങ്ങുന്നത്.ജനകീയസമരങ്ങളെ കളിയാക്കാനുള്ള ശ്രമം എന്തിനായിരുന്നു എന്നറിയില്ല. ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയത്തിലുപരി ജനങ്ങളെ ഉള്ളൂ എന്ന് സമരങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നകാലത്ത് എന്തിനായിരുന്നു ഈ ആപ്പ്.

    ഗുണ്ടകളെ വിരട്ടിയോടിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തരെ ഉള്‍പ്പെടുത്തിയതിലും മുരളിഗോപി ചില വിട്ടുവീഴ്ചകള്‍ ചെയ്ത് പുതിയ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് അരോചകമായിതോന്നി.

    മമ്മൂട്ടി, മോഹന്‍ലാല്‍ റെയ്ഡും ആനകൊമ്പും ധ്വനിപ്പിക്കുന്ന സംഭാഷണങ്ങള്‍ മുഴച്ചുനിന്നു. സിനിമയുടെ ആദ്യഭാഗത്ത് കഥാപാത്രങ്ങളേയും ജീവിതപരിസരങ്ങളേയും അടയാളപ്പെടുത്താനെടുത്ത വിശദീകരണം വല്ലാതെ നീണ്ടുപോയി. ഏറ്റവും ചുരുങ്ങിയത് പതിനഞ്ചുമിനിറ്റ് എഡിറ്റു ചെയ്ത് നീക്കാവുന്നവ ആദ്യപകുതിയില്‍ ഉണ്ടെന്നുള്ളത് എഡിറ്റര്‍ കൂടി യായ സംവിധായകന്റെ പോരായ്മ തന്നെയാണ്.

    ഒന്നോ രണ്ടോ ഷോട്ടുകളില്‍ ബുദ്ധിപരമായ് അടക്കം ചെയ്യാവുന്നവയെ വീണ്ടും വീണ്ടും സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചതിലൂടെ പ്രേക്ഷകന്റെ സിനിമയിലേക്കുള്ള പ്രവേശനത്തെ ദോഷകരമായ് ബാധിച്ചിട്ടുണ്ട്. മലയാളസിനിമ മുന്നോട്ട് തന്നെയാണ് കുതിച്ചുകൊണ്ടിരിക്കുന്നതെന്ന് സ്ഥാപിച്ചെടുക്കാന്‍ അരുണ്‍കുമാറിനും സഹപ്രവര്‍ത്തകര്‍ക്കും സാധിക്കുന്നുണ്ട് എന്നത് തന്നെയാണ് വലിയ വിജയം. ഈ അടുത്തകാലത്ത് അതുകൊണ്ട് തന്നെ രണ്ടായിരത്തിപന്ത്രണ്ടിലെ ആദ്യമികച്ച സിനിമയായ് ഏറ്റെടുക്കാവുന്നതുമാണ്.

    ആദ്യപേജില്‍

    ഈ അടുത്ത കാലത്ത് കണ്ട നല്ല ചിത്രം

    <ul id="pagination-digg"><li class="previous"><a href="/reviews/02-28-ee-adutha-kaalahthu-a-must-watch-movie-2-aid0166.html">« Previous</a>

    English summary
    Ee Adutha Kalathu is definitely is such a change, which leaves no room to the general audience for anything other than enjoy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X