തിരക്കഥാകൃത്തിന്റെ സിനിമ

By Staff

തിരക്കഥാകൃത്തായ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കണ്ടപ്പോള്‍ തോന്നിയ ഒരു കാര്യമുണ്ട്. തിരക്കഥയില്‍ ചാട്ടുളി പോലുള്ള ഡയലോഗുകള്‍ കുത്തിനിറച്ചാലും, പ്രേക്ഷകരെ സീറ്റില്‍ നിന്നെഴുന്നേല്പിച്ചു നിര്‍ത്തുന്ന അത്യുഗ്രന്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ എഴുതിയുണ്ടാക്കിയാലും അത് ദൃശ്യവത്കരിക്കുന്നതിനെ കുറിച്ച് കൃത്യമായ ധാരണയുള്ള സംവിധായകന്റെ കൈയിലെത്തിയാലേ അതൊരു തകര്‍പ്പന്‍ ആക്ഷന്‍‍ സിനിമയാവൂ.

ഭരത്ചന്ദ്രന്‍ ഐപിഎസില്‍ തിരക്കഥാകൃത്തിനെ മാത്രമേ കണ്ടുള്ളൂ. സംവിധായകനെവിടെയോ മാറിനില്‍ക്കുകയായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍, കമ്മിഷണര്‍, ദി കിംഗ്, ജോഷി സംവിധാനം ചെയ്ത പത്രം, ലേലം എന്നീ ചിത്രങ്ങളുടെ അടുത്തൊന്നും ഭരത് ചന്ദ്രന്‍ ഐപിഎസ് എത്താതെ പോയത് ആ ചിത്രങ്ങളില്‍ ഓരോ രംഗവും എങ്ങനെ മികവോടെ ദൃശ്യവത്കരിക്കാമെന്ന് അറിയാവുന്ന സംവിധായകരുടെ സാന്നിധ്യമുണ്ടായിരുന്നു, ഭരത്ചന്ദ്രന്‍ ഐപിഎസ് അങ്ങനെയാരു സംവിധായകന്റെ ചിത്രമായിരുന്നില്ല എന്നതു തന്നെയാണ്.

രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ രൗദ്രവും ഭരത്ചന്ദ്രന്‍ ഐപിഎസ് പോലൊരു ചിത്രമാണ്. ക്ലീഷേ ആണെങ്കിലും ര‍ഞ്ജി പണിക്കര്‍ തിരക്കഥ എഴുതിയ മുന്‍ചിത്രങ്ങളെ പോലെ രാഷ്ട്രീയത്തിലെ ദുര്‍നടപ്പിനെയും അഴിമതിയെയും മാഫിയാബന്ധങ്ങളെയുമൊക്കെ അതിരൂക്ഷമായി വിമര്‍ശിക്കാനും ഇതിനൊക്കെയെതിരെ പോരാട്ടം നടത്തുന്ന നായകന്റെ വീരകഥ പ്രേക്ഷകരെ ഹരം കൊള്ളിക്കും വിധം തിരക്കഥയാക്കാനും രഞ്ജി പണിക്കര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ കമ്മിഷണറോ പത്രമോ പോലെ രൗദ്രത്തെ ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറാക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോവുന്നു.

കാരണം നേരത്തെ പറഞ്ഞതു തന്നെ. നന്നായി തിരക്കഥയെഴുതുന്നയാള്‍ സംവിധായകനായാല്‍ നല്ല സിനിമയുണ്ടാവണമെന്നില്ല. സംവിധാനം ഒരു എളുപ്പജോലിയാണെന്ന് കരുതി അത് കൂടി ഏറ്റെടുക്കുന്ന തിരക്കഥാകൃത്തുക്കള്‍ സിനിമയുടെ സാങ്കേതികവശത്തെ കുറിച്ച് കൃത്യമായി ധാരണയില്ലാതെയാണ് ഈ ഇരട്ടപ്പണി ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു ഭരത്ചന്ദ്രന്‍ ഐപിഎസിനു പിന്നാലെ രൗദ്രവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X