മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം

By Staff

മമ്മൂട്ടി 26-ാമത്തെ തവണയാണ് പൊലീസ് വേഷത്തിലെത്തുന്നത്. മലയാളത്തില്‍ പൊലീസ് വേഷം അവതരിപ്പിക്കുന്നതില്‍ ഏറ്റവും മികവ് കാട്ടുന്ന നടന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി മമ്മൂട്ടി തെളിയിച്ചിരിക്കുന്നു.

തകര്‍പ്പന്‍ സംഭാഷണങ്ങളും അസാധാരണ രംഗസാന്നിധ്യവുമായി മമ്മൂട്ടി രൗദ്രത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ആദ്യരംഗം മുതല്‍ പ്രേക്ഷകരുടെ കൈയടി വാങ്ങാന്‍ സൂപ്പര്‍താരത്തിനു കഴിയുന്നുണ്ട്.

സായികുമാര്‍, വിജയരാഘവന്‍, രാജന്‍ പി.ദേവ്, ലാലു അലക്സ് തുടങ്ങിയ മറ്റു താരങ്ങള്‍ തങ്ങളുടെ റോളുകള്‍ തരക്കേടില്ലാതെ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ ഭാര്യയായി വേഷമിടുന്ന പുതുമുഖം മഞ്ജുവിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

ഒരു ആക്ഷന്‍ ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്താനായി ഭരത്ചന്ദ്രന് ഐപിഎസ് പോലെ ഈ ചിത്രത്തിലും രഞ്ജി പണിക്കര്‍ പാട്ട് ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യപകുതിയില്‍ കണ്ട വേഗം രണ്ടാം പകുതിയില്‍ നിലനിര്‍ത്താന്‍ രഞ്ജിക്ക് സാധിച്ചിട്ടില്ല.

മമ്മൂട്ടിയുടെ ആരാധാകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് രൗദ്രം. ആ നിലയിലുള്ള ബോക്സോഫീസ് പ്രകടനം ഈ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X