twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവാക്കള്‍ക്കായി ഒരു സിനിമ

    By Staff
    |

    യുവാക്കള്‍ക്കായി ഒരു സിനിമ
    ഗംഗ

    ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രം റിലീസാവുന്നതിന് മുമ്പുതന്നെ ചിത്രത്തിലെ ഗാനം പ്രേക്ഷകര്‍ ഏററ്റടുത്തുകഴിഞ്ഞിരുന്നു. യുവപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രമാണ് ഫോര്‍ ദി പീപ്പിള്‍. ചിത്രത്തെ യുവാക്കളും ഏറ്റെടുത്തുകഴിഞ്ഞു.

    50 ലക്ഷം രൂപ ചെലവിലാണ് ഫോര്‍ ദി പീപ്പിള്‍ ഒരുക്കിയത്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ കളക്ട് ചെയ്തത് 25 ലക്ഷമാണ്. ചിത്രത്തിലെ ഗാനങ്ങളുടെ കസെറ്റ് രണ്ടര ലക്ഷം കോപ്പിയാണ് വിറ്റഴിഞ്ഞത്. ഇതില്‍ നിന്നുള്ള വരുമാനം വേറെ. പുതുമുഖനായകര്‍, അടിപൊളി ഗാനങ്ങള്‍, ലോ ബജറ്റ് എന്നീ ചേരുവകള്‍ ചേര്‍ത്ത് ജയരാജ് പുതിയൊരു ഫോര്‍മുല മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുന്നു.

    ഒരു പാട്ടിന്റെ പേരിലാണ് ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രം അറിയപ്പെട്ടുതുടങ്ങിയത്. റിലീസായി ആദ്യനാളുകളില്‍ തന്നെ തിയേറ്ററുകളില്‍ യുവപ്രേക്ഷകരുടെ വന്‍തിരക്ക് ഉണ്ടാക്കിയത് ജാസി ഗിഫ്റ്റ് ഈണമിട്ട് പാടിയ ലജ്ജാവതിയേ ഗാനത്തിന്റെ മാസ്മരികതയാണ്. പാട്ടിന്റെ താളവും വേഗവും ചിത്രത്തിലുടനീളം സൂക്ഷിക്കാന്‍ സംവിധായകന് കഴിഞ്ഞുവെന്നതാണ് ഫോര്‍ ദി പീപ്പിളിനെ വിജയമാക്കിയത്.

    അനീതിക്കെതിരെ ഒളിപ്പോരാട്ടം നടത്തുന്ന നാല് യുവാക്കളുടെ കഥയാണ് ഫോര്‍ ദി പീപ്പിള്‍ പറയുന്നത്. തങ്ങള്‍ രൂപം നല്‍കിയ വെബ് സൈറ്റിലൂടെ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികളായ ഈ നാല് ചെറുപ്പക്കാര്‍ അനീതിക്കെതിരെ പൊരുതുന്നത്. പരാതികളില്‍ പറഞ്ഞിരിക്കുന്ന അനീതിക്കാരെ ഈ ചെറുപ്പക്കാര്‍ നേരില്‍ ചെന്ന് കാണുന്നു. അനീതിക്കുള്ള ശിക്ഷ അവര്‍ക്ക് നല്‍കുന്നു. അങ്ങനെ ഒരു സമാന്തര ശക്തിയായി അവര്‍ മാറുന്നു.

    നിയമം കൈയിലെടുത്ത ഇവരെ കണ്ടെത്താന്‍ എസ്പി രാജന്‍മാത്യു എന്ന സമര്‍ഥനായ പൊലീസ് ഓഫീസര്‍ നിയോഗിക്കപ്പെടുന്നതോടെ കഥ മുറുകുന്നു. രാജന്‍മാത്യു നാല്‍വര്‍സംഘത്തെ പിടികൂടുന്നുവെങ്കിലും അനീതിക്കെതിരായ സമരം തുടരുന്നതിന് അപ്പോഴേക്കും നാല് പേര്‍ കൂടി മുന്നോട്ടുവരുന്നതായി കാണിച്ചാണ് ചിത്രം അവസാനിക്കുന്നത്.

    പുതുമുഖങ്ങള്‍ മാത്രം നായകരായി വരുന്ന ഒരു ചിത്രത്തിന് അതിന്റേതായ ചില സാധ്യതകളുണ്ട്. താരസങ്കല്പത്തിന്റെ മുന്‍വിധികളില്ലാതെയാണ് പ്രേക്ഷകര്‍ അത്തരം ചിത്രങ്ങള്‍ കാണുന്നത് എന്നതു തന്നെ പ്രധാനം. അത്തരം സാധ്യതകള്‍ പൂര്‍ണമായും ചൂഷണം ചെയ്യാന്‍ ജയരാജിന് ഫോര്‍ ദി പീപ്പിളില്‍ സാധിച്ചിട്ടുണ്ട്. പുതുമുഖങ്ങള്‍ക്ക് സാധ്യമാക്കാനാവുന്ന ഫ്രഷ്നസ് ഈ ചിത്രത്തിനുണ്ട് എന്നതാണ് ചിത്രത്തിന്റെ വിജയത്തിന് ഒരു കാരണം.

    ഫോര്‍ ദി പീപ്പിളില്‍ ഉപയോഗിച്ചിരിക്കുന്ന എഡിറ്റിംഗ് ശൈലി ചിത്രത്തിന് നല്ല വേഗം നല്‍കുന്നു. കഥ പറച്ചിലില്‍ എവിടെയും മാന്ദ്യം അനുഭവപ്പെടുന്നില്ല. രണ്ടര മണിക്കൂര്‍ നേരം വിനോദവിരുന്നാക്കി മാറ്റാന്‍ ക്യാമറയുടെയും എഡിറ്റിംഗിന്റെയും സാധ്യതകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച വേഗമാര്‍ന്ന ശൈലിയിലൂടെ ജയരാജിന് സാധിച്ചിട്ടുണ്ട്.

    അക്രമണവാസനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം വേണമെങ്കില്‍ ചിത്രത്തിന് നേരെ ഉന്നയിക്കാം. എന്നാല്‍ മലയാളത്തിലെ ചില ആക്ഷന്‍ സിനിമകളില്‍ കണ്ടിട്ടുള്ള അറപ്പും ഞെട്ടലും ഉണ്ടാക്കുന്ന വയലന്‍സൊന്നും ഈ ചിത്രത്തിലില്ല.

    ചിത്രത്തിലെ നായകരായ യുവാക്കള്‍ക്ക് ത ്യാഗനിര്‍ഭരമായ ഭൂതകാലം കല്പിച്ചുനല്‍കിയിട്ടുണ്ട്. സമരസന്നാഹങ്ങള്‍ നിറഞ്ഞ ഭൂതകാലത്തിലെ ചില പേരുകളെ (അടിയന്തിരാവസ്ഥ കാലത്ത് കൊല ചെയ്യപ്പെട്ട രാജന്‍, ചാലിയാറിലെ മലിനീകരണത്തിനെതിരെ പൊരുതി ഒടുവില്‍ ക്യാന്‍സറിന് അടിപ്പെട്ട് മരിച്ച റഹ്മാന്‍) ഓര്‍മിപ്പിക്കുന്ന ചിലരുടെ ഉറ്റബന്ധുക്കളാണ് ചിത്രത്തിലെ ചെറുപ്പക്കാര്‍. രാഷ്ട്രീയബോധവും അനുഭവത്തിന്റെ തീക്ഷ്ണതയും അനീതികള്‍ക്കെതിരായ പോരാട്ടത്തിന് ഇവരെ പ്രേരിപ്പിക്കുന്നുവെന്നാണ് ചിത്രത്തിലെ കല്പന.

    തികഞ്ഞ സാമൂഹിക ബോധവും രാഷ്ട്രീയ ധാരണയുമുള്ള ഈ ചെറുപ്പക്കാര്‍ തന്നെയാണ് ഗാനരംഗങ്ങളില്‍ ബാധയേറ്റതു പോലെ ഉറഞ്ഞുതുള്ളുന്നുവെന്നത് മറ്റൊരു കാര്യം. ഇത് വിപ്ലവകാരികളുടെ ആധുനികോത്തര മാതൃകയെന്നാവാം ജയരാജ് പറഞ്ഞുവരുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X