»   » ഈ മായാമോഹിനി പ്രേക്ഷകരെ ബോറടിപ്പിക്കുന്നു.

ഈ മായാമോഹിനി പ്രേക്ഷകരെ ബോറടിപ്പിക്കുന്നു.

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/04-09-dileep-mayamohini-movie-review-2-aid0166.html">Next »</a></li></ul>
Mayamohini
നമുക്ക് പരിചയമുള്ള മോഹിനി ആരേയും മോഹിപ്പിക്കുന്നവളായിരുന്നു എന്നാല്‍ ജോസ് തോമസിന്റെ സംവിധാനത്തിലറിങ്ങിയ ദിലീപിന്റെ മായാമോഹിനി പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുകയും ആക്രമിക്കുകയുമാണ് ചെയ്യുന്നത്.

എത്രയോ വര്‍ഷത്തെ ഗ്യാപ്പിനുശേഷം ഒരു സിനിമയുമായെത്തിയ ജോസ് തോമസിനോട് സിബി കെ ഉദയ്കൃഷ്ണയുടെ തിരക്കഥ ചെയ്യുന്ന ക്രൂരത താങ്ങാവുന്നതിലും അപ്പുറമാണ്. ദിലീപിന് ഹിറ്റുകള്‍ ഗ്യാരണ്ടി ചെയ്യുന്ന തിരക്കഥാകൃത്തുകള്‍ നാലാംകിട വിറ്റുകള്‍ കുറച്ചൊന്നുമല്ല പ്രേക്ഷകര്‍ക്ക് മേല്‍അടിച്ചേല്‍പ്പിക്കുന്നത്.

മലയാളത്തില്‍ സൂപ്പറുകള്‍ക്ക് സാധിക്കാതിരുന്ന വൈവിധ്യങ്ങള്‍ സൃഷ്ടിച്ച ദിലീപിന്റെ ചാന്തുപൊട്ട്, കുഞ്ഞികൂനന്‍, പച്ചക്കുതിര, ചക്കരമുത്ത് തുടങ്ങിയ വേഷങ്ങള്‍ ഏറ്റെടുത്ത പ്രേക്ഷകര്‍ മോഹിനിയേയും ഉള്‍ക്കൊള്ളാന്‍ തയ്യാറാവും.

വലിയ പരിക്കുകളില്ലാതെ മോഹനകൃഷ്ണന്റെ മോഹിനി വേഷം വിജയിക്കുന്നുണ്ടെങ്കിലും സിനിമ തുടക്കത്തില്‍ പ്രദര്‍ശിപ്പിച്ച രസികത്വം വളരെ പെട്ടെന്നുതന്നെ വലിയ ഭാരമായിതീരുകയാണ്. ബാബുരാജിന്റെ ലക്ഷ്മി നാരായണനും ബിജുമേനോന്റെ ബാലകൃഷ്ണനും തമ്മിലുള്ള രസകരമായ ഇടപെടലുകള്‍ യഥാര്‍ത്ഥ നായകന്റെ വരവോടെ അസ്തമിക്കുന്നു.

അടുത്ത പേജില്‍
പ്രേക്ഷകന് ബാധ്യതയാവുന്ന മോഹിനി

<ul id="pagination-digg"><li class="next"><a href="/reviews/04-09-dileep-mayamohini-movie-review-2-aid0166.html">Next »</a></li></ul>
English summary
Director Jos Thomas’ Mayamohini, is light and easy and enjoyable for the most part, as Dileep plays Biju Menon’s wife.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam