പ്രേക്ഷകന് ബാധ്യതയാവുന്ന മോഹിനി

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/reviews/04-09-dileep-mayamohini-movie-review-1-aid0166.html">« Previous</a>

ആദ്യപകുതിക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന പ്രേക്ഷകന് രണ്ടാം പകുതി പൂര്‍ണ്ണമായും പിന്നിടാനുള്ള ക്ഷമ കൈമോശം വരുന്ന അവസ്ഥയാണ് തിയറ്ററുകളില്‍ കണ്ടത്. ഫഌഷ്ബാക്കുകളും വളഞ്ഞു ചുറ്റി കഥപറയുന്ന രീതികളും സിനിമയെ നശിപ്പിക്കുകയായിരുന്നു. പറഞ്ഞു തീരുന്നതോടെ യാതൊരുപുതുമയുമില്ലാത്ത ഒരു ചിത്രം കൂടി പ്രേക്ഷകനു ബാദ്ധ്യതയായിതീര്‍ന്ന അവസ്ഥയായിരുന്നു.

സ്ഫടികം ജോര്‍ജ്ജ്, അബുസലിം എന്നിവരെ ഞെക്കി പഴുപ്പിച്ച് തമാശക്കാരാക്കാനുള്ള ശ്രമം നീണ്ട കൂവലുകളാണ് സൃഷ്ടിക്കുന്നത്. ഹോസ്പിറ്റലില്‍ നിന്ന് നഴ്‌സ് വേഷത്തില്‍ പുറത്തുകടക്കുന്ന മോഹിനിയുടെ പാട്ടുസീക്വന്‍സുകളും അരോചകമായി.

കുടുംബമൊന്നിച്ച് കാണാന്‍ കൊള്ളാത്ത വിധം ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളും, തരംതാണതമാശ പ്രയോഗങ്ങളും കുത്തിനിറച്ചത് ജോസ് തോമസിന്റെ നിലവിലുള്ള പേരുകളയുന്ന വിധമായി.

സിബി ഉദയ്കൃഷ്ണയുടെ സ്ഥിരം ശൈലിയായ നാലാംകിട വിറ്റുകള്‍ക്ക് ഇനിയും വലിയ പ്രസക്തിയില്ലെന്ന് തിരിച്ചറിയാന്‍ വൈകിയതാണ് ഇത്രയും കാലം സിനിമയ്ക്ക് അവധികൊടുത്ത് തിരിച്ചുവന്ന ജോസ്‌തോമസിനു പറ്റിയ പറ്റ് എന്നു വേണമെങ്കില്‍ പറയാം.

ബാബുരാജ് എന്തായാലും വില്ലത്തരത്തിനും, ഹാസ്യത്തിനും, സ്വഭാവനടനത്തിനും പ്രാപ്തനാണെന്ന് തെളിയിച്ചു കൊണ്ടിരിക്കയാണ്.ബിജുമേനോന്റെ ഓര്‍ഡിനറി കഥാപാത്രത്തിന്റെ ശേഷിപ്പ് സംഭാഷണങ്ങളില്‍ എവിടെയൊക്കെയോ നിലനില്‍ക്കുന്നുണ്ട് മായാമോഹിനിയിലെ ബാലകൃഷ്ണനിലും.

സമീറ സനീഷ് നല്ല വേഷവിധാനങ്ങളിലൂടെ ദിലീപിനെ സുന്ദരിയാക്കുന്നുണ്ട്. പരിപൂര്‍ണ്ണമായി പെണ്ണായ് മാറുന്ന ദിലീപിന്റെ ചില അംഗചലനങ്ങളില്‍ ആണ്‍ പോരിമ വല്ലാതെ പ്രകടമാവുന്നുണ്ടെങ്കിലും ദീര്‍ഘദൂര പെണ്‍ വേഷത്തില്‍ നല്ല പ്രകടനം തന്നെ പുറത്തെടുക്കുന്നുണ്ട്.

ആവശ്യത്തിലധികം നീളവും കഥ പറയലുമായി പ്രേക്ഷകരെ വെല്ലുവിളിക്കുന്ന മായാമോഹിനിക്ക് വിഷുവിനുമുമ്പ് തിയറ്റര്‍ ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥ തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. സാധാരണ സിനിമ തുടക്കത്തില്‍ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ പാടുപെടുമ്പോള്‍ മായാമോഹിനിയ്ക്ക് സംഭവിയ്ക്കുന്നത് നേരെ തിരിച്ചാണ്.

പതിവുപോലെ നായിമാര്‍ക്ക് കാര്യമായൊന്നും ഇതിലും ചെയ്യാനില്ല. പോരാത്തതിന് നായിക കൂടി നായകനായി മൊത്തത്തില്‍ ക്രൂശിതമാവുകയല്ലേ മായാമോഹിനി. പ്രമേയത്തിലും തിരക്കഥയിലും തിരിച്ചറിവില്ലാതെ ഇനിയും ലക്ഷങ്ങള്‍ മുടക്കാന്‍ തയ്യാറാവുന്നവര്‍ക്ക് മായാമോഹിനി നല്ല അനുഭവം തന്നെയാവും പ്രദാനം ചെയ്യുക.

ആദ്യപേജില്‍
മോഹിപ്പിയ്ക്കാത്ത മായാമോഹിനി

<ul id="pagination-digg"><li class="previous"><a href="/reviews/04-09-dileep-mayamohini-movie-review-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X