കോട്ടയംകാരിയുടേത് പ്രണയകഥയല്ല
സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ഒരു ആഷിക് അബു സിനിമ കാണനെത്തുമ്പോള്‍ മറ്റൊരു സുന്ദര പ്രണയചിത്രമാവും നിങ്ങള്‍ പ്രതീക്ഷിയ്ക്കുന്നത്. എങ്കിലത് ആദ്യമേ മാറ്റിവെയ്ക്കുക.

കോട്ടയത്തെ ഇടത്തരം കുടുബത്തില്‍നിന്നു ബാംഗ്‌ളൂരില്‍ എത്തി നഴ്‌സിങ് പഠനത്തിനുശേഷം അവിടെത്തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‌യുന്നവളാണ് ടെസ്സ എബ്രഹാം. തന്റെ ജീവിതത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സംഭവിച്ച കാര്യങ്ങളാണ് ടെസ്സ പ്രേക്ഷകരോട് പറയുന്ന്ത്.
നഴ്‌സിന്റെ കുപ്പായമണിയുന്ന ഏതൊരു പെണ്ണും മോഹിയ്ക്കുന്നത് വിദേശത്തെക്കൊരു ടിക്കറ്റാവും. ഇവരിലൊരാളുടെ പ്രതിനിധിയാണ് ടെസ്സയും. കാനഡയിലേക്ക് കുടിയേറണമെന്ന ലക്ഷ്യത്തോടെ ജീവിയ്്ക്കുന്ന അവള്‍ക്ക് മുന്നിലേക്ക് സിറിലെന്ന യുവാവ് എത്തിപ്പെടുന്നു. ആവശ്യത്തിലേറെ പണം കയ്യിലുള്ളത് കൊണ്ടുതന്നെ മെടോ നഗരത്തിലെ ജീവിതം ആഘോഷമാക്കുന്ന യുവാവ്. ഇവര്‍ക്കിടയിലെ സൗഹൃദം പതുക്കെ പ്രണയമായി വളരുന്നു. ഐടി നഗരത്തിലെത്തിപ്പെട്ട ഏതൊരു മലയാളിയ്ക്കും പരിചിതമായ കാര്യങ്ങളാണിതെല്ലാം.
പ്രണയം മാത്രമല്ല, അടിച്ചുപൊളി ജീവിതത്തിനുള്ള പോക്കറ്റ് മണിയ്ക്കു വേണ്ടി കിടപ്പറ പങ്കിടാന്‍ മടിയില്ലാത്ത കുറെപ്പേര്‍ കൂടി ഈ നഗരത്തിലുണ്ടെന്നതും മറ്റൊരു ഇരുണ്ട യാഥാര്‍ഥ്യം. ഇവരുടെ പ്രതിനിധികളെയും 22 എഫ്‌കെയുടെ ആദ്യപകുതിയില്‍ നമുക്ക് കാണാം.
ഉദ്യാനഗരത്തില്‍ ടെസ്സയുടെയും സിറിലിന്റെ പ്രണയും പൂത്തുലയമ്പോള്‍ അപ്രതീക്ഷിതമായത് ചിലത് സംഭവിയ്ക്കുകയാണ്. ഇതവരുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നു.ടെസ്സയുടെ പുതിയ മുഖവും സിറിലിന്റെ യഥാര്‍ഥ മുഖവും പ്രേക്ഷകരെ നടുക്കുക തന്നെ ചെയ്യും. ആദ്യപകുതി അവസാനിയ്ക്കുന്നത് ഇങ്ങനെ..
സിനിമയുടെ രണ്ടാംപകുതിയിലെ കഥാഗതിയെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍ മലയാളത്തിന്റെ അതിരുകളെ ഭേദിയ്ക്കുന്നതാണ് സിനിമയുടെ രണ്ടാംപകുതിയെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. നമ്മുടെ പ്രേക്ഷകന് കണ്ടുപരിചയമില്ലാത്ത കഥാപരിസരങ്ങളിലൂടെയാണ് സിനിമയുടെ ബാക്കിഭാഗം സഞ്ചരിയ്ക്കുന്നത്.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











