റിമ... നീയാണ് പെണ്ണ്
ടെസ്സ നീയാണ് പെണ്ണ്....22 എഫ്‌കെയുടെ അവസാനരംഗത്തില്‍ ഫഹദിന്റെ സിറിലെന്ന കഥാപാത്രം പറയുന്ന വാക്കുകളാണിത്. ടെസ്സയായി പ്രേക്ഷകനെ വിസ്മയിപ്പിയ്ക്കുന്ന റിമ കല്ലിങ്ങലിനാണ് ആ വാക്കുകള്‍ ശരിയ്ക്കും ചേരുക.. റിമ നീയാണ് പെണ്ണ്. അതേ 22 എഫ്‌കെ പൂര്‍ണമായും റീമ കല്ലിങ്ങലിന്റെ ചിത്രം.

ആണിന്റെ നിഴലായി നിന്ന് അവനെ പ്രേമിയ്ക്കുന്ന അവന് വേണ്ടി കണ്ണീരൊഴുക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ മലയാളത്തില്‍ നാം കാണാറുള്ളൂ. ഇവരില്‍ നിന്ന് ടെസ്സ എബ്രഹാം വളരെയേറെ ദൂരെയാണ്. നായകന്റെ പ്രഭാവത്തില്‍ മങ്ങുന്നവളല്ല റിമയുടെ ടെസ്സ.
ഋതുവിലൂടെ നല്ല പ്രതീക്ഷകള്‍ നല്‍കിയ റിമയെ കാത്തിരുന്നത് മലയാളത്തിലെ മറ്റുള്ള നടിമാരുടെ ദുര്‍ഗതിയാണ്. എന്നാല്‍ കരിയറില്‍ ഒരു പൊളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ് ഈ നടി.
ഫഹദ് ഫാസിലാണ് 22 എഫ്‌കെയില്‍ നമ്മെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു താരം. ഇമേജുകള്‍ ഭാരമായി തീരുന്ന മറ്റുയുവതാരങ്ങള്‍ക്ക് ഒരു മാതൃകയായി മാറുകയാണീ നടന്‍. ഈ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ പറയുന്നത് സിനിമയുടെ സസ്‌പെന്‍സ് പൊളിയ്ക്കാനെ ഉപകരിയക്കൂ. മലയാളത്തിന്റെ പഴയകാല രണ്ട് നടന്‍മാരുടെ അഭിനയവും പ്രശംസിയ്ക്കാതെ വയ്യ. ടിജി രവിയും പ്രതാപ് പോത്തനുമാണവര്‍. തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു അവര്‍.
അടുത്ത പേജില്‍


Click it and Unblock the Notifications