ആഷിക് അബു-34 മെയില്‍ കൊച്ചി
ട്രെയിലറുകളും പോസ്റ്ററുകളും നല്‍കിയ സൂചന പോലെ 22 എഫ്‌കെയുടെ രാഷ്ട്രീയം സ്ത്രീപക്ഷം തന്നെ. അത് ഗൗരവതരമായും ശക്തമായും അവതരിപ്പിയ്ക്കുന്നതില്‍ സംവിധായകന് കഴിയുന്നുണ്ട്. സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത് സിനിമ പ്രതിഫലിപ്പിയ്ക്കുന്നു.

സ്ത്രീയുടെ സഹനം വെറും ദൗര്‍ബല്യമായി കാണരുതെന്നൊരു സന്ദേശവും രോഗാതുരമായ സമൂഹത്തിന് നല്‍കാന്‍ കഴിയുന്നതാണ് സിനിമയുടെ വിജയം. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ നിരയില്‍ ഇരിപ്പുറപ്പിയ്ക്കുകയാണ് ആഷിക്. ഇത്രയും ബോള്‍ഡായൊരു കഥ ചങ്കൂറ്റത്തോടെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞതു തന്നെയാണ് ആഷിക്കിനെ വ്യത്യസ്തനാക്കുന്നത്.
ഉദ്യാനനഗരിയെ മനോഹരമായി പകര്‍ത്താന്‍ ഷൈജു ഖാലിദിന്റ ക്യാമറയ്ക്ക് കഴിഞ്ഞിരിയ്ക്കുന്നു. ബാംഗ്ലൂരിന്റെ ആകര്‍ഷണങ്ങളായ മെട്രോയും നന്ദിഹില്‍സും എംജി റോഡുമെല്ലാം നമ്മെ മോഹിപ്പിയ്ക്കുമെന്നുറപ്പാണ്.
അഭിലാഷ് കെ നായരും ശ്യാം പുഷ്‌ക്കരനും ചേര്‍ന്നൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. പാളിപ്പോകാന്‍ സാധ്യതയുള്ള കഥയെ കയ്യടക്കത്തോടെ എഴുതുന്നതില്‍ അവര്‍ ലക്ഷ്യം കണ്ടിരിയ്ക്കുന്നു. വിവേക് ഹര്‍ഷന്റെ എഡിറ്റിങ് മികവും എടുത്തുപറയേണ്ടതാണ്. സിനിമ മൂഡിനെ സ്വാധീനിയ്ക്കാന്‍ റെക്‌സ് വിജയന്റെയും ബിജിബാലിന്റെയും സംഗീതത്തിനും കഴിയുന്നുണ്ട്.
അവസാന വാക്ക്.....
പുതിയ കുപ്പിയിലെ പഴഞ്ചന്‍ വീഞ്ഞല്ലത്...ധീരമായ പ്രേമയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചങ്കുറപ്പുള്ള പുതിയ തലമുറയുടെ സിനിമയാണിത്. മലയാള സിനിമയില്‍ മാറ്റത്തിന് വേണ്ടി കാതോര്‍ക്കുന്ന ആര്‍ക്കും സധൈര്യം ഈ സിനിമയ്ക്ക് കയറാം.
(ഇന്നലെ (ഏപ്രില്‍) ജന്മദിനമാഘോഷിച്ച ആഷിക്കിനുള്ള ബര്‍ത്തഡേ ഗിഫ്റ്റായി പ്രേക്ഷകര്‍ ഈ സിനിമയെ ഏറ്റെടുക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.)
ആദ്യപേജില്‍


Click it and Unblock the Notifications