twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മധുചന്ദ്രലേഖ: വിചിത്ര വേഷങ്ങള്‍

    By Staff
    |

    മധുചന്ദ്രലേഖ: വിചിത്ര വേഷങ്ങള്‍
    സുധീഷ്

    കാലത്തിനൊത്ത് പ്രമേയങ്ങളിലും അവതരണത്തിലുമൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാവാത്ത സംവിധായകര്‍ പ്രേക്ഷകര്‍ക്കും സിനിമാ വ്യവസായത്തിനു തന്നെയും ഒരു ബാധ്യതയായി മാറും. പ്രേക്ഷകര്‍ക്ക് അസഹ്യമായി തോന്നിയ ഏതാനും ചിത്രങ്ങള്‍ തുടര്‍ച്ചയായുണ്ടാക്കി വന്‍പരാജയങ്ങള്‍ നേരിട്ടതിനു ശേഷം ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ട് ജയറാമിനൊപ്പം ചേര്‍ന്ന് ഒരുക്കിയ മധുചന്ദ്രലേഖ എന്ന ചിത്രം കാണുമ്പോള്‍ രാജസേനനെ അത്തരം സംവിധായകരുടെ ഗണത്തില്‍ പെടുത്താമെന്ന വിലയിരുത്തലുണ്ടാവുക സ്വാഭാവികം.

    പ്രമേയദാരിദ്യ്രം പിടിപ്പെട്ട സംവിധായകര്‍ പുതിയ സിനിമകള്‍ ചെയ്തേ അടങ്ങൂയെന്ന വാശിയില്‍ കണ്ടെത്തുന്ന കഥകളും അവ അവതരിപ്പിക്കുന്ന രീതിയും വളരെ വിചിത്രമായി തോന്നുന്നു. കഥയിലെ യുക്തിയോ യാഥാര്‍ത്ഥ്യവുമായുള്ള പൊരുത്തമോ രാജസേനന് തന്റെ മുന്‍കാലചിത്രങ്ങളിലും പ്രധാനമായിരുന്നില്ല. എന്നാല്‍ അവയില്‍ പലതും കണ്ടിരിക്കാവുന്ന ചിത്രങ്ങളെന്ന പ്രേക്ഷക സര്‍ട്ടിഫിക്കറ്റില്‍ ഹിറ്റുകളായിട്ടുണ്ട്. എന്നാല്‍ മധുചന്ദ്രലേഖയ്ക്ക് കാണാനേ കൊള്ളാത്ത ചിത്രമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനേ പ്രേക്ഷകന് കഴിയൂ.

    എണ്‍പതുകളിലെ സിനിമക്ക് പ്രമേയമാക്കേണ്ട കഥ മൂന്ന് ദശകത്തിനിപ്പുറം കൈകാര്യം ചെയ്യുന്നതിലെ എല്ലാ അരോചകത്വവും വിരസതയും ഈ സിനിമയിലുടനീളമുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ജയറാമും ഉര്‍വശിയും നായികനായകന്‍മാരായി എത്തുന്നു എന്ന പ്രത്യേകത കൊണ്ടു മാത്രം ഒരു ചിത്രം വിജയിക്കുമെന്നും അതിനൊരു കഥ തട്ടിക്കൂട്ടിയാല്‍ മതിയെന്നുമുള്ള വല്ലാത്തൊരു അബദ്ധ ധാരണയിലാണ് ഈ ചിത്രം രാജസേനനന്‍ തട്ടിക്കൂട്ടിയതെന്ന് തോന്നുന്നു.

    ഗായകനായ മാധവന്‍ (ജ-യറാം) താന്‍ പാട്ടു പഠിപ്പിച്ച ചന്ദ്രമതി(ഉര്‍വശി)യെ വിവാഹം ചെയ്തതിനു പിന്നില്‍ പ്രണയസാക്ഷാത്കാരത്തിനായി സ്വീകരിച്ച ഒരു വളഞ്ഞ വഴിയുടെ കഥയുണ്ട്. മാധവനോട് പ്രണയം തോന്നിയ ചന്ദ്രമതി അയാളെ വിവാഹം ചെയ്യാനായി സ്വീകരിച്ച വളഞ്ഞ വഴിയുടെ കഥ. പൊതുസ്ഥലത്തു വച്ച് മാധവനെ ചന്ദ്രമതി പരസ്യമായി ചുംബിച്ചതോടെ അയാള്‍ക്ക് അവളെ വിവാഹം കഴിക്കേണ്ടിവന്നു!!

    മാധവനും ചന്ദ്രമതിക്കും നാല് കുട്ടികളാണ്. വലിയ ഗായകനായി അറിയപ്പെടാന്‍ തനിക്കു കഴിഞ്ഞത് ചന്ദ്രമതി കാരണമാണെന്നും തന്റെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവന്നത് ചന്ദ്രമതിയാണെന്നും മാധവന്‍ വിശ്വസിക്കുന്നു.

    വിദ്യാഭ്യാസമില്ലാത്തവളും എപ്പോഴും മുറുക്കിത്തുപ്പി നടക്കുന്നവളുമാണ് ചന്ദ്രമതി. കോളാമ്പി എന്നാണ് അവള്‍ അറിയപ്പെടുന്നതു തന്നെ. എങ്കിലും മാധവന്‍ അവളെ സ്നേഹിക്കുന്നു.

    ഇതിനിടയിലാണ് സുന്ദരിയും പരിഷ്കാരിയുമായ ഇന്ദുലേഖ (മമ്ത) അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ലേഖ മാധവനുമായി അടുക്കുന്നത് ചന്ദ്രമതിക്ക് ഇഷ്ടമല്ല. എന്നാല്‍ മാധവനും ലേഖയും തമ്മിലുള്ള അടുപ്പം മനസിലാക്കി ചന്ദ്രമതി ഭര്‍ത്താവിനെ ആ പെണ്‍കുട്ടിക്ക് നല്‍കാന്‍ തീരുമാനിക്കുന്നു!!

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X