twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യപകുതി നന്ന്, ശേഷം കഠിനം

    By Staff
    |

    ആദ്യപകുതി നന്ന്, ശേഷം കഠിനം
    ഗംഗ

    ചിരിമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആദ്യപകുതി, ഒഴുക്കോടെ മുന്നോട്ടുപോയ ആദ്യപകുതിക്ക് ശേഷം അതിനാടകീയതയും അതിവൈകാരികതയുമായി മടുപ്പ് സൃഷ്ടിക്കുന്ന രണ്ടാം പകുതി- അനില്‍ ബാബു സംവിധാനം ചെയ്ത സല്‍പ്പേര് രാമന്‍കുട്ടി എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.

    ഗ്രാമത്തിന്റെ മണമുള്ള കഥയും കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തില്‍. ജയറാം ടൈറ്റില്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ആദ്യപകുതി തീരും വരെ ഗ്രാമത്തിലെ സരസ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോവുന്നത്. സിനിമയെങ്ങനെ അവസാനിപ്പിക്കണമെന്ന തത്രപ്പാടില്‍ രണ്ടാം പകുതിയില്‍ അനില്‍ ബാബു അതിവൈകാരികത നിറഞ്ഞ രംഗങ്ങളിലൂടെ പ്രേക്ഷകരില്‍ മടുപ്പാണ് സൃഷ്ടിക്കുന്നത്.

    ഗ്രാമത്തിലെ എല്ലാവര്‍ക്കും പ്രിയങ്കരനാണ് ജയറാം അവതരിപ്പിക്കുന്ന രാമന്‍കുട്ടി മാഷ് എന്ന കഥാപാത്രം. അയാള്‍ക്ക് സല്‍ഗുണങ്ങള്‍ മാത്രമേയുള്ളൂ. ആരെക്കൊണ്ടും മോശമായിട്ടൊന്നും അയാള്‍ ഇതേവരെ പറയിച്ചിട്ടില്ല. പ്രായം താരതമ്യേന കുറവാണെങ്കിലും സ്കൂളിന്റെ ഹെഡ്മാസ്റരായ രാമന്‍കുട്ടി മാഷിനെ പ്രണയിക്കാന്‍ നടക്കുന്ന പല പെണ്‍കുട്ടികളും ആ ഗ്രാമത്തിലുണ്ട്.

    രാമന്‍കുട്ടിയുടെ അമ്മാവന്‍മാര്‍ തങ്ങളുടെ പെണ്‍മക്കളെ രാമന്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. രാമന്‍കുട്ടിയുടെ അമ്മാവനായ മാധവന്റെ മുംബൈക്കാരിയായ മകള്‍ സംഗീത ആ ഗ്രാമത്തിലെത്തുന്നതോടെ രാമന്‍കുട്ടിയുടെ മനസിലും പ്രണയം വിരിഞ്ഞു. സംഗീതയെ വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ രാമന്‍കുട്ടി അപ്രതീക്ഷിതമായി ചീത്തപ്പേര് കേള്‍ക്കുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥയെ മുന്നോട്ടുകൊണ്ടുപോവുന്നത്.

    രാമന്‍കുട്ടി മറ്റൊരു ടിപ്പിക്കല്‍ ജയറാം കഥാപാത്രമാണ്. ജയറാമിന്റെ കൈയില്‍ രാമന്‍കുട്ടി എന്ന കഥാപാത്രം ഭദ്രമായി. എന്നാല്‍ നായികനടിയെ തിരഞ്ഞെടുത്തതില്‍ സംവിധായകജോഡിക്ക് പിഴച്ചുവെന്ന് പറയേണ്ടിവരും. പലപ്പോഴും മുഖത്ത് യാതൊരു ഭാവങ്ങളുമില്ലാതെയാണ് നായികയായ ഗായത്രി ജയറാം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

    ജഗതിയും ലാലു അലക്സും തങ്ങളുടെ വേഷങ്ങളില്‍ നന്നായി. രാമന്‍കുട്ടിയുടെ അമ്മാവനായി അഭിനയിക്കുന്ന ജഗതി ശ്രീകുമാറാണ് ചിത്രത്തില്‍ ചിരിമുഹൂര്‍ത്തങ്ങള്‍ പലതും ഒരുക്കുന്നത്.

    ചിത്രത്തിലെ ഗാനങ്ങളൊന്നും വേണ്ടത്ര നന്നായില്ല. അതേ സമയം ഷാജിയുടെ ഛായാഗ്രഹണം മികച്ചതായി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X