വെള്ളിത്തിരയിലെ ചില രസതന്ത്രങ്ങള്‍

By Staff

വെള്ളിത്തിരയിലെ ചില രസതന്ത്രങ്ങള്‍
സുധീഷ്

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും 11 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. ഒരു മികച്ച കുടുംബചിത്രം ഒരുക്കാന്‍ ഈ ടീമിന് വീണ്ടും കഴിഞ്ഞിരിക്കുന്നു.

മോഹന്‍ലാലും സത്യനും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഒരു പിടി ഹിറ്റുകളാണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. ഇന്നും പ്രേക്ഷകര്‍ വീണ്ടും വീണ്ടും കണ്ടു രസിക്കുന്ന ചിത്രങ്ങള്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി എന്റര്‍ടെയ്നറുകള്‍. മഹത്തായ സിനിമയൊന്നുമല്ലെങ്കിലും രസതന്ത്രത്തിന്റെയും സ്ഥാനം ആ ചിത്രങ്ങളുടെ കൂട്ടത്തിലാണ്.

അഭിനയസിദ്ധിയുടെ അപാരതകളിലൂടെ സഞ്ചരിക്കുന്ന പ്രതിഭയുടെ തിരിച്ചുവരവാണ് മോഹന്‍ലാലിന്റെ തന്മാത്രയെ സവിഷേഷമാക്കിയതെങ്കില്‍ നിര്‍മലമായ ഹാസ്യത്തിന്റെയും ജീവിതമുഹൂര്‍ത്തങ്ങളുടെയും ലളിതസുന്ദരമായ സത്യന്‍ ഫ്രെയ്മുകളില്‍ മോഹന്‍ലാല്‍ വീണ്ടും ജീവിക്കുന്നതാണ് രസതന്ത്രത്തില്‍ കാണുന്നത്. മോഹന്‍ലാലിനു മാത്രമെയാരു ചിത്രമാണിതെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഭരത്ഗോപിയും മീരാജാസ്മിനുമൊക്കെ സിനിമയില്‍ സാന്നിധ്യങ്ങളാവുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ നിറഞ്ഞുനില്‍ക്കുന്നൊരു ചിത്രമാണിത്.

പുതുമയുള്ള കഥയൊന്നും ഈ സത്യന്‍ ചിത്രത്തിന് അവകാശപ്പെടാനില്ല. പലയിടത്തു നിന്നുമായി എത്തിയതെന്ന് തോന്നിക്കുന്ന ഇതിവൃത്ത ഘടനയാണ് ഈ ചിത്രത്തിനുള്ളത്. എന്നാല്‍ ഒരു സത്യന്‍ ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് നല്‍കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.

കഠിനാധ്വാനിയും മിടുക്കനുമായ ആശാരിയാണ് പ്രേമചന്ദ്രന്‍ (മോഹന്‍ലാല്‍). ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം അയാളെ വലിയ കാര്യമാണ്. തന്റെ അച്ഛനോടൊപ്പം (ഭരത്ഗോപി) കഴിയുന്ന പ്രേമചന്ദ്രന്‍ ഉള്ളില്‍ സഹജീവികളോട് സഹാനുഭൂതി സൂക്ഷിക്കുന്ന ഒരു നല്ല മനുഷ്യനാണ്. ഒരിക്കല്‍ ജോലിസ്ഥലത്ത് കാണാനിടയായ കണ്‍മണി (മീരാജാസ്മിന്‍) എന്ന പെണ്‍കുട്ടിയെ പ്രേമചന്ദ്രന്‍ രക്ഷിച്ചതും കൂടെകൂട്ടിയതും ഈ സഹാനുഭൂതി ഒന്നു കൊണ്ടു മാത്രമാണ്.

ഒരു ധനികനായ കരാറുകാരന്റെ വീട്ടില്‍ അടിമയെ പോലെ കഴിയുന്ന വേക്കാരിയാണ് കണ്‍മണി. അവളുടെ സ്ഥിതി കണ്ട് സഹതാപം തോന്നിയ പ്രേമചന്ദ്രന്‍ അവളെ ആത്മഹത്യയില്‍ നിന്നു രക്ഷിക്കുകയും തന്നോടൊപ്പം കൂട്ടുകയും ചെയ്തു. അപ്പോഴത്തെ സാഹചര്യത്തില്‍ കണ്‍മണിയെ വേലായുധന്‍കുട്ടിയായി വേഷം കെട്ടിച്ചാണ് പ്രേമചന്ദ്രന്‍ കൂടെ കൊണ്ടുപോകുന്നത്.

കരാറുകാരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കണ്‍മണിയെ കസ്റഡിയിലെടുത്തു. കോടതിയില്‍ താന്‍ പ്രേമചന്ദ്രനുമായി പ്രണയത്തിലാണെന്ന് കണ്‍മണി പറഞ്ഞു. അതോടെ കോടതി അവരെ വെറുതെ വിട്ടു. എന്നാല്‍ പ്രേമചന്ദ്രന്‍ തന്റേതായ ചില പ്രശ്നങ്ങളുമായി കഴിയുന്ന ഒരാളാണ്.

നര്‍മത്തില്‍ ചാലിച്ച രംഗങ്ങളുമായി നീങ്ങുന്ന ചിത്രം രണ്ടാം പകുതിയില്‍ പ്രേമചന്ദ്രന്റെ പ്രശ്നങ്ങളും സങ്കടങ്ങളും പറയുന്ന സെന്റിമെന്റല്‍ ഡ്രാമയായി മാറുന്നു. അതിവൈകാരികതയുടെ കടുംവര്‍ണങ്ങളില്ലാതെ പതിവു രീതിയില്‍ അത് അവതരിപ്പിക്കാന്‍ സത്യന് കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X