പ്രേക്ഷകനു നിര്‍ഭാഗ്യവുമായി പച്ചക്കുതിര

By Staff

പ്രേക്ഷകനു നിര്‍ഭാഗ്യവുമായി പച്ചക്കുതിര
സുധീഷ്

പച്ചക്കുതിര എത്തുന്നത് ഭാഗ്യവുമായാണെന്നാണ് വിശ്വാസം. പച്ചക്കുതിര എന്ന ചിത്രത്തിലെ ആനന്ദക്കുട്ടന്‍ കരുതുന്നത് സഹോദരനായ ആകാശ് മേനോന്‍ ഒരു പച്ചക്കുതിരയെ പോലെ തന്റെ ജീവിതത്തിലേക്ക് എത്തുന്നത് ഭാഗ്യവുമായാണെന്നാണ്. എന്നാല്‍ വലിയ ഒരു നിര്‍ഭാഗ്യമാണ് ആനന്ദക്കുട്ടനു സംഭവിക്കുന്നത്. ദിലീപ്-കമല്‍ ചിത്രം എന്ന ബ്രാന്റില്‍ ആകൃഷ്ടരായി തിയേറ്ററിലെത്തുന്ന പ്രേക്ഷകന്റെ സ്ഥിതിയും ഇതു തന്നെയാണ്. പച്ചക്കുതിര കണ്ടിറങ്ങുമ്പോള്‍ ഇത്തരമൊരു സിനിമ കാണേണ്ടിവന്ന നിര്‍ഭാഗ്യത്തെ പഴിക്കുകയായിരിക്കും അയാള്‍ ചെയ്യുക.

കുഞ്ഞിക്കൂനനിലും ചാന്തുപൊട്ടിലും ദിലീപിന്റെ വേഷപ്പകര്‍ച്ച പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നു. ആ ചിത്രങ്ങള്‍ വിജയങ്ങളായത് പ്രേക്ഷകര്‍ക്ക് ആ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നുവെന്നതുകൊണ്ടാണ്. ആ സിനിമകളുടെ ശൈലിയിലാണ് ദിലീപ് പച്ചക്കുതിരയില്‍ മറ്റൊരു വേഷപരീക്ഷണം നടത്തിയിരിക്കുന്നത്. പക്ഷേ പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് പച്ചക്കുതിര എന്ന ചിത്രവും ചിത്രത്തിലെ ദിലീപിന്റെ വിചിത്രവേഷവും.

കുഞ്ഞിക്കൂനനും ചാന്തുപൊട്ടും വിജയിച്ചതോടെ തന്റെ എന്തു വേഷംകെട്ടും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന അബദ്ധധാരണയിലാണോ ദിലീപ്? പച്ചക്കുതിരയിലെ ആകാശ്മേനോന്‍ എന്ന ബുദ്ധിവളര്‍ച്ചയില്ലാത്ത യുവാവായി പ്രത്യക്ഷപ്പെടുന്ന ദിലീപ് പ്രേക്ഷകനെ വെല്ലുവിളിക്കുന്ന മട്ടിലുള്ള വേഷംകെട്ടലാണ് നടത്തിയിരിക്കുന്നത്. ചാന്തുപൊട്ടിലെ മിമിക്രി പ്രേക്ഷകര്‍ അംഗീകരിച്ചുവെന്നതുകൊണ്ട് എന്തു വേഷം കെട്ടും അംഗീകരിക്കപ്പെടുമെന്ന ധാരണ പച്ചക്കുതിരയിലെ ആകാശ്മേനോന്‍ എന്ന കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ പോലെ വികലമാണ്.

ഗ്രാമഫോണിനു ശേഷം കമലും ദിലീപും ഒത്തുചേരുമ്പോള്‍ അല്പം കൂടി മെച്ചപ്പെട്ട ഒരു ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുക. സംവിധായകനെന്ന നിലയില്‍ കമലിന് തന്റേതായൊരു വ്യക്തിത്വമുണ്ടോയെന്ന ചോദ്യം പച്ചക്കുതിര കൂടി കണ്ടുകഴിയുമ്പോള്‍ ബലപ്പെടുന്നുണ്ട്. പെരുമഴക്കാലം, രാപ്പകല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം കമല്‍ ഒരുക്കിയിരിക്കുന്നത് ദിലീപ് ചിത്രങ്ങളുടെ പതിവുശൈലിയുള്ള കോമഡി കുത്തിച്ചേര്‍ത്തൊരുക്കിയിരിക്കുന്ന നിലവാരമില്ലാത്ത ഒരു ചിത്രമാണ്. കൗമാരപ്രണയമാണ് ട്രെന്റെങ്കില്‍ നിറം, തറകോമഡിയാണ് ട്രെന്റെങ്കില്‍ പച്ചക്കുതിര... വിചിത്രം ഈ സംവിധായകവേഷം!!

സഹോദരങ്ങളായ ആനന്ദക്കുട്ടന്റെയും ആകാശ്മേനോന്റെയും കഥയാണ് പച്ചക്കുതിര പറയുന്നത്. സിനിമാ ഷൂട്ടിംഗിന് ജൂനിയര്‍ ആര്‍ട്ടിസ്റുകളെ എത്തിച്ചുകൊടുക്കുന്ന ഒരു ഏജന്റാണ് ആനന്ദക്കുട്ടന്‍ (ദിലീപ്). സിനിമയില്‍ താരമാവുക എന്ന മോഹവുമായി ഇത്തരമൊരു ജോലി ചെയ്യുന്ന ആനന്ദക്കുട്ടനൊപ്പം ഒരു കൂട്ടം ആര്‍ട്ടിസ്റുകള്‍ (സലിംകുമാര്‍, ഗോപിക) ഉണ്ട്. ജീവിതം ഒരു വിധം മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ് ജര്‍മനിയില്‍ നിന്നുള്ള സഹോദരന്‍ ആകാശ് മേനോന്‍ (ദിലീപ്) ആനന്ദക്കുട്ടന്റെ ജീവിതത്തിലേക്കെത്തുന്നത്.

ഏറെ പ്രതീക്ഷകളോടെ സഹോദരനെ വരവേറ്റ ആനന്ദക്കുട്ടന്‍ ബുദ്ധിവളര്‍ച്ചയില്ലാത്ത ഒരുവനാണ് ആകാശ് മേനോനെന്ന് അറിയുന്നു. അത് അയാള്‍ക്കൊരു അടിയായി. എന്തായാലും ആനന്ദക്കുട്ടന്റെ കൈയില്‍ ഒട്ടേറെ പണമുണ്ടാവുമെന്ന പ്രതീക്ഷയിലായി ആനന്ദക്കുട്ടന്‍. ആ പ്രതീക്ഷയും വെറുതെയാണെന്ന് മനസിലാക്കിയ ആനന്ദക്കുട്ടന്‍ പിന്നെ സഹോദരനെ എവിടെയെങ്കിലും ഉപേക്ഷിച്ച് തടിയൂരാനുള്ള ശ്രമത്തിലായി. ആ ശ്രമങ്ങളും പരാജയപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X