ഒരു തവണ കൂടി ഈ കഥ കേള്‍ക്കൂ
ഈ പ്രമേയം മലയാള സിനിമാ പ്രേക്ഷകര്‍ പല തവണ കണ്ടിട്ടുള്ളതാണ്. ഈ കഥ നന്മയുടെ ആള്‍രൂപമായ നായകന്‍, അനീതിക്കെതിരെ എന്തു വില കൊടുത്തും പോരാടുന്ന വീരന്‍, പക്ഷേ ദുഷ്ടശക്തികളുടെ വലയില്‍ പെട്ട് തെറ്റിദ്ധരിക്കപ്പെടുന്നു, ഒടുവില്‍ എല്ലാ കുതന്ത്രങ്ങളും തകര്‍ത്ത് ശത്രുക്കളുടെ മേല്‍ വിജയം നേടുന്നു. പല തരത്തില്‍, പല പശ്ചാത്തലങ്ങളില്‍ എത്ര തവണ പ്രേക്ഷകരെ മലയാള സിനിമ ഈ കഥ കേള്‍പ്പിച്ചിട്ടുണ്ട്...
എന്നിട്ടും തുളസീദാസ് ഇങ്ങനെയൊരു കഥ സിനിമയാക്കാന്‍ തയ്യാറായി. പുതുമയോ ഈ വ്യത്യസ്തതയോ ഈ സംവിധായകനില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എങ്കിലും മോഹന്‍ലാലിന്റെ സാന്നിധ്യം ഇവിടെ കാര്യങ്ങള്‍ അല്പം വ്യത്യസ്തമാക്കുന്നു.
മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരമാണ് നായകന്‍ എന്നത് മാത്രമാണ് ഈ ചിത്രം കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകം. അതു മനസിലാക്കി കോളജ് കുമാരന്‍ ഒരു അടിമുടി മോഹന്‍ലാല്‍ ചിത്രമാക്കാന്‍ തുളസീദാസ് ശ്രദ്ധിച്ചിട്ടുണ്ട്. ഈയിടെയിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളെ അപേക്ഷിച്ച് അദ്ദേഹത്തിന് ഒരു ആശ്വാസവിജയം സമ്മാനിക്കാന്‍ പാകത്തിലുള്ള മസാലമിശ്രണം തുളസീദാസ് നടത്തിയിട്ടുണ്ട്.
മോഹന്‍ലാലിന് വീരനായക പരിവേഷം നല്‍കുന്ന തരത്തിലാണ് സിനിമ ആദ്യന്തം ചിത്രീകരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രം രൂപപ്പെടുത്തിടത്ത് തുടങ്ങുന്നു ഈ വീരനായകത്വം.
അടുത്ത പേജുകള്‍-


Click it and Unblock the Notifications