twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീകുമാര്‍ എന്ന വീരനായകന്‍

    By Staff
    |

    ശ്രീകുമാര്‍ എന്നാണ് നമ്മുടെ നായകന്റെ യഥാര്‍ത്ഥ പേര്. ആര്‍മിയില്‍ ക്യാപ്റ്റനായിരുന്നു അദ്ദേഹം. തന്റെ അച്ഛനും സഹോദരിയും കോളജ് ക്യാന്റീനിലുണ്ടായ തീപ്പിടുത്തത്തില്‍ വെന്തുമരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സൈനിക സേവനം മതിയാക്കി നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് മഹാത്മാ കോളജിലെ ക്യാന്റീന്‍ അദ്ദേഹം നടത്തിവരികയാണ്.

    കോളജിലെ എല്ലാ വിദ്യാര്‍ത്ഥികള്‍‍ക്കും ശ്രീകുമാര്‍ പ്രിയപ്പെട്ട കുമാരേട്ടനാണ്. അവരുടെ എന്തു പ്രശ്നങ്ങളിലും ഇടപെടാന്‍ കുമാരനുണ്ട്. പക്ഷേ കുമാരന്റെ ഈ ജനപ്രിയത കോളജില്‍ പുതുതായെത്തുന്ന ലക്ചറര്‍ മാധവി (വിമലാ രാമന്‍) ഉള്‍പ്പെടെ പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്നത് കുമാരനാണെന്ന് മാധവി ഊഹിക്കുന്നു.

    നായികയും നായകനും തമ്മിലുള്ള ബന്ധം തുടര്‍ന്നെങ്ങനെ വികസിക്കുന്നുവെന്ന് പ്രേക്ഷകര്‍ക്ക് ഊഹിക്കാം. കോളജ് അധ്യാപികയായ നായിക ക്യാന്റീന്‍ നടത്തിപ്പുകാരനെ പ്രേമിക്കുന്നിടത്തു തന്നെ കാര്യങ്ങളെത്തുന്നു.

    ഇതിനിടയിലാണ് ചില ദുഷ്ടശക്തികള്‍ കുമാരനെ കുരുക്കുന്നത്. വിദ്യാഭ്യാസമന്ത്രിയായ സിദ്ധാര്‍ത്ഥന്‍ (സിദ്ധിഖ്) മഹാത്മാ കോളജ് മാനേജമെന്റ് കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി കോളജില്‍ തന്റെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ യൂണിയനെ കൊണ്ടുവരണമെന്നാണ് അയാളുടെ പദ്ധതി. അതിന് കുമാരന്‍ ഒരു തടസമാണെന്ന് മനസിലാക്കിയപ്പോള്‍ സിദ്ധാര്‍ത്ഥന്‍ അയാളെ ചതിയില്‍ കുടുക്കി. വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴുണ്ടാകുന്ന അപകടത്തില്‍ ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടതിന് കുമാരനെ ഉത്തരവാദിയായി ചിത്രീകരിക്കുന്നു. നായകന്റെ ശത്രുസംഹാരം തുടര്‍ന്നാരംഭിക്കുകയായി.

    അടുത്ത പേജ്-

    മുന്‍ പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X