ആരാധകര്‍ക്കായി ഒരു ചിത്രം
പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ താരങ്ങളെ അണിനിരത്തിയിട്ടുണ്ട്. എന്നാല്‍ ഉള്ളുതുറന്ന് ചിരിപ്പിക്കുന്ന ഒരു രംഗം പോലും ചിത്രത്തിലില്ല. തമാശയ്ക്കായുള്ള ചില കസര്‍ത്തുകള്‍ മാത്രം.
ക്യാന്റീന്‍ നടത്തിപ്പുകാരനായ നായകനും കോളജ് അധ്യാപികയായ നായികയും പതിവു പോലെ ഗാനരംഗത്തില്‍ ആടിപ്പാടുന്നുണ്ട്. കാണാക്കുയിലിന്‍ എന്നു തുടങ്ങുന്ന, ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം നന്നായിട്ടുണ്ട്.
സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു രംഗം പോലും ഈ ചിത്രത്തിലില്ല. മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിനെ മാത്രം കേന്ദ്രീകരിച്ച് നീങ്ങുന്ന ഈ ചിത്രത്തിന് ഒരു പരിധി വരെ ആരാധകരെ തൃപ്തിപ്പെടുത്താനാവുന്നുണ്ട്.
മുന്‍ പേജുകള്‍-


Click it and Unblock the Notifications