twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാര്‍ത്ഥന്‍ കണ്ട പരലോകം - നിരൂപണം

    By Staff
    |

    കേരളത്തിലെ മദ്യവില്‍പന റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നതിന്റെ കാരണം എന്തൊക്കെയാകാം. മായാ ബസാറും പാര്‍ത്ഥന്‍ കണ്ട പരലോകവുമൊക്കെ റിലീസാകുന്ന നാട്ടില്‍ ജനം ക്യൂനിന്ന് റമ്മടിച്ച് ബോധം കെട്ടുറങ്ങിയില്ലെങ്കിലേ അതിശയമുളളൂ.

    ദുഷ്ടനായ അമ്മാവനും അതിയാനുമായി പോരടിക്കുന്ന മരുമകനും ചേര്‍ന്നൊരുക്കുന്ന അതിസുന്ദരമായ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ അരമന വീടും അഞ്ഞൂറേക്കറും എന്ന സിനിമ കണ്ടവര്‍ മറക്കില്ല. ജയറാം നായകനായ ആ ചിത്രം സംവിധാനം ചെയ്തത് അനില്‍ ബാബു.

    ജയറാമിനെ നായകനാക്കി ഈ ഇരട്ടകളിലെ അനില്‍ പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ചിത്രമെടുക്കുന്നുവെന്നും അതില്‍ ജയറാമും ജഗതിയും എതിരാളികളായ മരുമകനും അമ്മാവനുമാകുന്നുവെന്നും കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ചിലത് പ്രതീക്ഷിക്കുക സ്വാഭാവികം. കഥയുടെ പശ്ചാത്തലം അമ്പലവും കാവും ഗ്രാമവുമൊക്കെയാകുമ്പോള്‍ പ്രതീക്ഷയിരട്ടിക്കും.

    സലിം കുമാറും കോട്ടയം നസീറും ശിങ്കിടികളുടെ വേഷത്തിലെത്തുന്നുവെന്ന് അറിയുമ്പോള്‍ പ്രതീക്ഷ വീണ്ടുമുയരും. തീയേറ്ററില്‍ ചെന്ന് പടം കണ്ടാലോ, ശൂന്നൊരു ശബ്ദത്തോടെ പ്രതീക്ഷയുടെ കാറ്റുപോകും. പടം തീര്‍ന്ന് തിരികെയിറങ്ങുമ്പോള്‍ രണ്ടര മണിക്കൂര്‍ നഷ്ടമാക്കാന്‍ തോന്നിയ മുഹൂര്‍ത്തത്തെ ശപിക്കും.

    നല്ല തിരക്കഥാകൃത്തുക്കളുടെയും പണിയറിയാവുന്ന സംവിധായകരുടെയും കൂടാരത്തില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തായതാണ് ജയറാം നേരിടുന്ന പ്രതിസന്ധി. സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, കമല്‍ എന്നിവരുടെയൊക്കെ ഒരുകാലത്തെ പ്രിയപ്പെട്ട നായകനായിരുന്നു ജയറാം. അവര്‍ വീണ്ടും സൂപ്പര്‍താരപ്രഭയില്‍ മയങ്ങിപ്പോയപ്പോള്‍ പാവം ജയറാമിന് കിട്ടുന്നത് ചളളും പൊട്ടും. ആദ്യകാലത്ത് സൂപ്പര്‍ഹിറ്റുകളൊരുക്കിയ രാജസേനനാകട്ടെ സ്റ്റോക്ക് തീര്‍ന്ന അവസ്ഥയിലും.

    അനില്‍ബാബുമാരുടെ പഴയകാല ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന പ്രമേയം തന്നെയാണ് പാര്‍ത്ഥന്‍ കണ്ട പരലോകത്തിലും. ഗ്രാമം, അമ്പലം, സല്‍സ്വഭാവിയായ നായകന്‍, അമ്മാവനുമായുളള പിണക്കം, അമ്മാവന് സുന്ദരിയായ മകള്‍, പൊതുപ്രവര്‍ത്തനം എല്ലാമുണ്ട് ചിത്രത്തില്‍.

    അടുത്ത പേജില്‍

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X