വിലക്കുകളെ തകര്‍ത്ത വിജയം

തിലകന്‍ എന്ന അപൂര്‍വ്വ അഭിനയപ്രതിഭയെ അച്യുതമേനോനിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ എടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപ്പാടും പ്രശംസിക്കാതെ വയ്യ. ഇന്ത്യന്‍ റുപ്പിയില്‍ കേവല യഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാത്ത ചില മുഹൂര്‍ത്തങ്ങളെ ചൂണ്ടി കാണിക്കാതെ മുന്നോട്ടും നീങ്ങാനും വയ്യ.
വട്ടപൂജ്യമായിരിക്കുന്ന, ആത്മവിശ്വാസമില്ലാത്ത ജെ.പിക്ക് കുടകിലെ സ്ഥല കച്ചവടത്തില്‍ പിഴച്ച തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത് ഇരുപത്തഞ്ചുലക്ഷം വസൂലാക്കാനുളള വഴിയിട്ട് കൊടുക്കുന്ന അച്യുത മേനോന് (തിലകന്‍) സ്വന്തം രക്തത്തില്‍ പിറന്ന മകളേയും മകനേയും ആത്മവിശ്വാസത്തോടെ തിരിച്ചയക്കാന്‍ കഴിഞ്ഞില്ലെന്നത്, അതിനുള്ള പോംവഴികള്‍ തീരുമാനിച്ചുറപ്പിച്ചിട്ടും വലിയ ഒരു ബാദ്ധ്യതയായി തോന്നി.
സിനിമയെ നിയതമായ ഒരു സ്വാതന്ത്യ്രത്തിന്റെ മേഖലയിലേക്ക് നടത്താന്‍ എളുപ്പവഴി കണ്ടുപിടിച്ചപോലെ ചില സാധൂകരണങ്ങള്‍. ഏതിനും ഇന്ത്യന്‍ റുപ്പി മലയാളത്തില്‍ മേല്‍ കൈനേടുന്ന ഒരു ഇടം കണ്ടെത്തുന്നുണ്ട്. ഒരു പക്ഷേ അവാര്‍ഡിന്റെ ദൂര സാദ്ധ്യതകളെ അനാവരണം ചെയ്യുന്ന ചില സൂചനകളും സിനിമ ഇട്ടുതരുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications