ജെപിയെ അവിസ്മരണീയമാക്കി പൃഥ്വി

അഭിനേതാവിന്റെ മുഖത്തുപ്രതിഫലിക്കുന്ന സ്ഥായിയായ ഭാവങ്ങള്‍ക്കപ്പുറത്തേക്ക്, അഭിനയ പ്രക്രിയയിലേക്ക് പൃഥ്വിരാജിനെ നടത്തുന്ന പരീക്ഷണം തന്നെയാണ് രഞ്ജിത് ഇന്ത്യന്‍ റുപ്പിയിലും നടപ്പിലാക്കുന്നത്. പക്വതയില്ലാത്ത ചെറുപ്പത്തിന്റെ ഉറച്ച ചില ഗുണപരമായ തീരുമാനങ്ങളിലേക്ക് നയിക്കുന്ന കഥാപാത്രങ്ങളെയാണ് രഞ്ജിത് മുന്‍ ചിത്രങ്ങളിലും പൃഥ്വിരാജിന് നല്‍കിയത്.
നന്ദനത്തിലും തിരക്കഥയിലും ഇപ്പോള്‍ ഇന്ത്യന്‍ റുപ്പിയിലും പൃഥ്വിരാജ് അഭിമുഖീകരിക്കുന്ന ജീവിത പരിസരം തികച്ചും അയാളുടെ മുഖത്തെഴുത്തില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാന ഭാവപ്രകാശനമാണ്. തനിക്കാവശ്യമായ കഥാപാത്രത്തെ മുഖ്യധാരയില്‍ നിന്ന് സ്വാംശീകരിക്കുന്ന ഈ രഞ്ജിത് തിയറി പ്രശംസനീയമെന്ന് പറയേണ്ടിയിരിക്കുന്നു.
നന്ദനത്തിലെ കുട്ടിത്തത്തില്‍ നിന്ന് തിരക്കഥയിലെ പക്വതയിലേക്ക് വളര്‍ന്ന് ഇന്ത്യന്‍ റുപ്പിയിലേക്ക് പരിപാകപ്പെടുന്ന പൃഥ്വിരാജ് നടന വൈവിധ്യങ്ങളുടെ പൂര്‍ണ്ണാന്വേഷിയെന്ന് തോന്നിപ്പിക്കുന്നത് തികച്ചും ആശാസ്യമാണ്.
ആദ്യ പേജില്‍
ഗാന്ധിയില്‍ നിന്ന് ഗാന്ധിയിലേയ്ക്ക് ഇന്ത്യന്‍ റുപ്പി


Click it and Unblock the Notifications