twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാവം പ്രേക്ഷകന്റെ ദുര്‍വിധി

    By Staff
    |

    പാര്‍ത്ഥന്‍ കണ്ട പരലോകം - നിരൂപണം - 2

    എന്നാല്‍ ഇവയെ അതീവശ്രദ്ധയോടെ കൊരുത്ത് കൊളളാവുന്ന തിരക്കഥയാക്കാന്‍ രാജന്‍ കിരിയത്തിന് കഴിഞ്ഞില്ല. കിട്ടിയ തിരക്കഥയെ കണ്ടിരിക്കാവുന്ന ചിത്രമാക്കാന്‍ അനിലിനും കഴിഞ്ഞില്ല. സ്വന്തം വേഷം ഭംഗിയാക്കിയിട്ടും നഷ്ടം ജയറാമിന്.

    കൃഷ്ണപുരം ഗ്രാമത്തിന്റെ എല്ലാമെല്ലാമാണ് പാര്‍ത്ഥന്‍ എന്ന പാര്‍ത്ഥസാരഥി. സല്‍സ്വഭാവിയും യുക്തിവാദിയുമാണ് പാര്‍ത്ഥന്‍. പഞ്ചായത്ത് പ്രസിഡന്റും ക്ഷേത്ര കമ്മിറ്റി ഭാരവാഹിയുമായ ഫല്‍ഗുനന്‍ തമ്പി അയാളുടെ അമ്മാവനാണ്. കുടുംബക്ഷേത്രവും സ്വത്തും കയ്യടക്കി വെച്ചിരിക്കുന്ന അമ്മാവനെതിരെ പാര്‍ത്ഥന്‍ നിരന്തരമായ പോരാട്ടത്തിലാണ്.

    ഇതിനിടെ വക്കീല്‍ പരീക്ഷ പാസായി വരുന്ന അമ്മാവന്റെ മകള്‍ സത്യഭാമ പാര്‍ത്ഥനുമായി പ്രണയം നടിക്കുന്നു. തങ്ങള്‍ക്കെതിരെ പാര്‍ത്ഥന്‍ നല്‍കിയ കേസില്‍ അച്ഛനെ സഹായിക്കുകയാണ് അവളുടെ ഉദ്ദേശം. പ്രണയച്ചതിയില്‍ പെട്ട പാര്‍ത്ഥന്‍ കോടതിയലക്ഷ്യക്കുറ്റത്തിന് ജയിലിലാകുന്നു.

    ജയിലില്‍ നിന്നിറങ്ങിയ പാര്‍ത്ഥന്‍ നേരെ ഗുരുവായൂര്‍ക്ക് പോകുന്നു. അവിടെ വെച്ച് വ്യാജമദ്യം കഴിച്ച് അബോധാവസ്ഥയിലാകുന്നു. മദ്യദുരന്തത്തില്‍ മരിച്ചവര്‍ക്കൊപ്പം പാര്‍ത്ഥനെയും മോര്‍ച്ചറിയിലാക്കുന്നു. അവിടെ അയാള്‍ വൃന്ദാവനത്തിലെ മായക്കാഴ്ചകള്‍ കാണുന്നു.

    പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന രംഗങ്ങള്‍ ഇടവേളയ്ക്കു ശേഷമാണ് അവതരിക്കുന്നത്. ബുദ്ധിപൂര്‍വമായിരിക്കണം ഈ രംഗങ്ങളൊക്കെ ഇടവേള കഴിഞ്ഞ് മതിയെന്ന് സംവിധായകന്‍ തീരുമാനിച്ചത്. അല്ലായിരുന്നെങ്കില്‍ ഇടവേളയ്ക്കു ശേഷം ആരും തീയേറ്ററില്‍ ഉണ്ടാകുമായിരുന്നില്ല.

    നന്ദനം സിനിമ ഓര്‍ക്കുന്നവരെ നാണിപ്പിക്കുന്ന വിധത്തിലാണ് സിനിമ മുന്നോട്ടു പോകുന്നത്. അതിസുന്ദരമായി ര‍ഞ്ജിത്ത് കൈകാര്യം ചെയ്ത വിഷയം അനിലിന്റെ സംവിധാനത്തില്‍ സ്ക്രീനില്‍ കിടന്ന് നിലവിളിക്കുന്നത് കേട്ടാല്‍ സത്യത്തില്‍ സങ്കടം വരും.

    വില്ലന്‍ അവസാനമാണ് പ്രത്യക്ഷപ്പെടുന്നത്. ക്ഷേത്രം നശിപ്പിക്കാനെത്തുന്ന അതിയാന്റെ പേര് ശിഖണ്ഡി. വില്ലനെ നശിപ്പിച്ച് നായകന്‍ കൃഷ്ണപുരം ഗ്രാമത്തെ രക്ഷിക്കുമ്പോള്‍ അമ്മാവനും മകള്‍ക്കും പഴയ ശത്രുത മനസില്‍ വെയ്ക്കാന്‍ പറ്റുമോ? സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ് ഫല്‍ഗുണനമ്മാവന്‍ മകള്‍ സത്യഭാമയെ പാര്‍ത്ഥനെ ഏല്‍പ്പിക്കാതിരിക്കുന്നതെങ്ങനെ?

    ആ വിധം സംഭവിച്ച്, കാര്യങ്ങള്‍ തിരശീലയില്‍ മംഗളമായി കലാശിക്കുമ്പോള്‍ ശൂന്യമായ മനസും ഒരു ചെറിയ വിലാപവുമായി പ്രേക്ഷകന്‍ തീയേറ്ററിന് പുറത്തേയ്ക്ക് വരുന്നു. പറ്റിപ്പോയ മറ്റൊരബദ്ധം.

    മുന്‍ പേജില്‍


    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X