»   » സീനിയേഴ്‌സ് ഒരു തട്ടുപൊളിപ്പന്‍ ചിത്രം

സീനിയേഴ്‌സ് ഒരു തട്ടുപൊളിപ്പന്‍ ചിത്രം

Posted By:
Subscribe to Filmibeat Malayalam
Seniors
യുവസംവിധായകന്‍ വൈശാഖിന്റ ഏറ്റവും പുതിയ ചിത്രമായ സീനിയേഴ്‌സിന് നല്ല പ്രതികരണം. ജയറാം, ബിജു മേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം 70കേന്ദ്രങ്ങളിലാണ് റീലിസ് ചെയ്തത്.

പതിനാലു വര്‍ഷം മുമ്പ് ഗുഡ്‌ബൈ പറഞ്ഞിറങ്ങിയ കോളെജ് ക്യാംപസില്‍ പഠിക്കാന്‍ തിരികെ എത്തുന്ന നാലു പേരുടെ കഥയാണ് സീനിയേഴ്‌സ്.

പദ്മനാഭന്‍, ഫിലിപ്പ് ഇടിക്കുള, റഷീദ് മുന്ന, റെക്‌സി മാനുവല്‍ എന്നീ കഥാപാത്രങ്ങളാണ് താരങ്ങള്‍ അവതരിപ്പിക്കുന്നത്. ജയറാംപദ്മനാഭനെ അവതരിപ്പിക്കുമ്പോള്‍ ഫിലിപ്പ് ഇടിക്കുളയെ അവതരിപ്പിക്കുന്നത് ബിജു മേനോനാണ്. റഷീദ് മുന്നയാവുന്നത് മനോജ് കെ. ജയനും സീനിയേഴ്‌സിലെ ജൂനിയറായ റെക്‌സി മാനുവലായി കുഞ്ചാക്കോ ബോബനും വരുന്നു

സച്ചിസേതു കൂട്ടായ്മയൊരുക്കുന്ന തിരക്കഥയാണ് വൈശാഖ് അവതരിപ്പിക്കുന്നത്. ഫിലിപ്പ് ഇടിക്കുള പ്ലാന്ററാണ്. ഭാര്യയും മകനുമുണ്ട്. അടിപൊളി ലൈഫിന്റെ ആരാധകന്‍. ലേഡീസ് ഫാന്‍സി ഷോപ്പ് നടത്തുകയാണ് റഷീദ്. വിവാഹിതന്‍. എന്നാലും പൂവാലത്തരം ഇപ്പോഴുമുണ്ട്.

റെക്‌സി അവിവാഹിതനാണ്. ആര്‍ട് മ്യൂസിയം നടത്തുകയാണ് കക്ഷി. ഇത്തരം പരിചയപ്പെടുത്തലുകള്‍ പപ്പു എന്നു വിളിക്കുന്ന പദ്മനാഭനില്ല. പപ്പു എവിടെയോ ആയിരുന്നു. അയാളുടെ തിരിച്ചുവരവില്‍ സുഹൃത്തുക്കള്‍ ഏറെ സന്തോഷിക്കുന്നു. വീണ്ടും കോളെജ് ക്യാംപസില്‍ എത്തണം എന്ന പപ്പുവിന്റെ ആഗ്രഹത്തിനു കൂട്ടുകാര്‍ കൂട്ടുനില്‍ക്കുകുയാണ്.

എന്തിനാണ് പപ്പു വീണ്ടും ക്യാംപസില്‍ എത്താന്‍ കൂട്ടുകാരെ നിര്‍ബന്ധിച്ചത്? അതിനു പിന്നില്‍ എന്താണ് ലക്ഷ്യം? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ചിത്രം. സീനിയേഴ്‌സായി നാലുപേരും തകര്‍ത്തഭിനയിക്കുന്നതും കെട്ടുറപ്പുള്ള തിരക്കഥയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

തിരക്കഥ രചിച്ച സച്ചി - സേതുടീമിന്റെ അധ്വാനം കഥയിലുടനീളം അനുഭവവേദ്യമാണ്. ചില ഡയലോഗുകളും സിറ്റ്വേഷനുകളും ശരിയ്ക്കും സൂപ്പറാണെന്ന് കാണികള്‍ പറയുന്നു. മടുക്കാതെ കഥപറയുന്ന രീതി വൈശാഖിനെ നല്ല സംവിധായകരുടെ കൂട്ടത്തിലേയ്ക്ക് ഉയര്‍ത്തുന്നു. പോക്കിരിരാജ എന്ന ചിത്രമെടുത്ത കാലത്തുനിന്നും വൈശാഖ് ഏറെ മുന്നേറിയിരിക്കുന്നുവെന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് സീനിയേഴ്‌സ്.

പത്മപ്രിയയും അനന്യയുമാണ് ചിത്രത്തിലെ നായികമാര്‍. വിജയരാഘവന്‍, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഷമ്മി തിലകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

English summary
Seniors', the new movie from young director Vysakh opened to fine responses The movie around 2.30 hours duration is opined as a worthful watch by the first day first show viewers, and is expected to end up as a good hit. Seniors' scripted by Sachi-Sethu features Kunchakko Boban, manoj K Jayan, Jayaram and Biju Menon in the lead roles

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam