ഭാര്‍ഗവനും ശ്രീനിയും നിരാശപ്പെടുത്തി

By Staff

ഭാര്‍ഗവനും ശ്രീനിയും നിരാശപ്പെടുത്തി
സുധീഷ്

ശ്രീനിവാസന്റെ തിരക്കഥയാവുമ്പോള്‍ അതില്‍ വ്യത്യസ്തമായ ചിലതെല്ലാം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും മമ്മൂട്ടിക്കൊപ്പം ഒരു ഇടവേളക്കു ശേഷം ശ്രീനി ഒന്നിക്കുക കൂടിയാവുമ്പോള്‍. എന്നാല്‍ ശ്രീനിയുടെ തിരക്കഥയില്‍ ആദ്യമായി ജോമോന്‍ സംവിധാനം ചെയ്ത ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം പ്രേക്ഷകനെ വല്ലാതെ നിരാശപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഉദയനാണ് താരം എന്ന മെഗാഹിറ്റിനു ശേഷം ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം. നീണ്ട ഇടവേളക്കു ശേഷം മോഹന്‍ലാലിന് ഒരു വന്‍വിജയം സമ്മാനിക്കാന്‍ ശ്രീനിക്ക് ഉദയനില്‍ സാധിച്ചു. ഒപ്പം പ്രേക്ഷകര്‍ക്ക് ഹൃദ്യമായ ഒരു എന്റര്‍ടൈനര്‍ കൂടിയായി ആ ചിത്രം. എന്നാല്‍ ശ്രീനിയുടെ തൂലികക്ക് ആ മിടുക്ക് ഭാര്‍ഗവനില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

ഉദയനാണ് താരത്തില്‍ മോഹന്‍ലാലിന് അഭിനയസാധ്യതയുള്ള കഥാപാത്രവും മുഹൂര്‍ത്തങ്ങളും സമ്മാനിച്ച ശ്രീനിവാസന്‍ ഭാര്‍ഗവനില്‍ മമ്മൂട്ടിയെ കോമാളിയാക്കി മാറ്റിയിരിക്കുകയാണെന്ന് പറയാതെ വയ്യ. ഇരുചിത്രങ്ങളും തമ്മിലുള്ള അന്തരം അത്രയ്ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X