twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകന് കടല്‍ച്ചൊരുക്ക്

    By Staff
    |

    പ്രേക്ഷകന് കടല്‍ച്ചൊരുക്ക്
    സുധീഷ്

    കഴിഞ്ഞ വര്‍ഷത്തെ ഓണത്തിനു തുടങ്ങിയതാണ് സൂപ്പര്‍ഹിറ്റുകളുമായി മോഹന്‍ലാലിന്റെ ജൈത്രയാത്ര. 2005ലെ ഓണച്ചിത്രമായിരുന്ന നരന്‍ നേടിയ വന്‍വിജയത്തിനു ശേഷം മോഹന്‍ലാലിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ ഈ വര്‍ഷത്തെ ഓണച്ചിത്രമായ മഹാസമുദ്രത്തിലെത്തുമ്പോഴേക്കും മോഹന്‍ലാലിന്റെ ബോക്സോഫീസ് പ്രകടനം അല്പം മങ്ങുന്നു.

    ഈ വര്‍ഷമിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിലവാരത്തില്‍ ഏറ്റവും താഴെയാണ് മഹാസമുദ്രത്തിന്റെ സ്ഥാനം. രസതന്ത്രവും വടക്കുംനാഥനും കീര്‍ത്തിചക്രയും ബോക്സോഫീസില്‍ കാഴ്ച വച്ച തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാനും ചിത്രത്തിനായില്ല. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന മികച്ച ഇനീഷ്യല്‍ പുള്‍ ലഭിച്ചെങ്കിലും മികച്ച ചിത്രമാണിതെന്ന പ്രേക്ഷകാഭിപ്രായം സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല.

    ആദ്യമായി മോഹന്‍ലാല്‍ മുക്കുവന്റെ വേഷം ചെയ്യുന്നുവെന്ന സവിശേഷതയോടെയെത്തിയ മഹാസമുദ്രത്തെ കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രങ്ങളുമായി താരതമ്യപ്പെടുത്താന്‍ പോലുമാവില്ല. ചെമ്മീന്‍, അമരം, ചമയം തുടങ്ങിയ കടലിന്റെ കഥ പറയുന്ന ചിത്രങ്ങളില്‍ നിന്ന് എത്രയോ പിന്നിലാണ് നിലവാരത്തില്‍ മഹാസമുദ്രത്തിന്റെ സ്ഥാനം.

    ഇസഹാഖ് എന്ന മത്സ്യത്തൊഴിലാളിയായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. മാനസികപ്രശ്നങ്ങളുള്ള ഇസഹാഖിന്റെ അപ്പന്‍ (ഇന്നസെന്റ്) ഒരു പുരോഹിതന്‍ നടത്തുന്ന വൃദ്ധമന്ദിരത്തിലാണ് കഴിയുന്നത്. ഇസഹാഖ് അയാളുടെ വരുമാനം മുഴുവന്‍ നല്‍കുന്നത് ഈ വൃദ്ധമന്ദിരത്തിനു വേണ്ടിയാണ്.

    കാമുകി ദേവി (ലൈല)യുമായുള്ള ഇസഹാഖിന്റെ വിവാഹം കടലില്‍ വച്ചായിരുന്നു. എന്നാല്‍ ആ വിവാഹത്തെ എതിര്‍ക്കുന്ന ദേവിയുടെ സഹോദരന്‍ (റിസബാവ) ദേവിയെയും ഇസഹാഖിനെയും കടലില്‍ വച്ച് കൊല്ലാന്‍ ശ്രമിച്ചു. സംഘര്‍ഷത്തിനിടയില്‍ ദേവി സഹോദരനെ കൊന്നു. അവള്‍ അറസ്റിലായി.

    ബീച്ച് ഇലവന്‍ എന്ന ഫുട്ബോള്‍ ടീമിന്റെ പ്രധാന കളിക്കാരനാണ് ഇസഹാഖ്. അവരുടെ ബദ്ധശത്രുക്കളായ സെവന്‍ സ്റാറുമായുള്ള ഒരു നിര്‍ണായക മത്സരത്തില്‍ ഇസഹാഖ് കളിക്കാതിരിക്കാന്‍ ഇസഹാഖിന്റെ അപ്പനെ തട്ടിക്കൊണ്ടുപോവുന്നു. അപ്പനെ മോചിപ്പിക്കണമെങ്കില്‍ ഇസഹാഖ് മത്സരത്തില്‍ കളിക്കാതിരിക്കണം. ഇതിനിടയിലാണ് ദേവി പരോളില്‍ പുറത്തുവരുന്നത്. ഫുട്ബോള്‍ മത്സരത്തിലേതു പോലെ ക്ലൈമാക്സില്‍ ഒരു കൂട്ടപ്പൊരിച്ചില്‍.

    ചിത്രം കാണുമ്പോള്‍ മോഹന്‍ലാലിന് ആദ്യമായി മുക്കുവ കഥാപാത്രം നല്‍കാന്‍ വേണ്ടിയാണ് നവാഗത സംവിധായകനായ ഡോ.എസ്.ജനാര്‍ദനന്‍ ചിത്രത്തില്‍ കടലിന്റെ പശ്ചാത്തലമൊരുക്കിയിരിക്കുന്നതെന്നു തോന്നും. മറ്റൊരു പശ്ചാത്തലമാണെങ്കിലും വലിയ മാറ്റങ്ങളൊന്നും കൂടാതെ ഈ കഥ ഇതുപോലെ പറയാം.

    കടലിന്റെ പശ്ചാത്തലത്തിലുള്ള കഥയില്‍ ഫുട്ബോളിന്റെ പേരിലുള്ള വൈരവും ആക്ഷനും കൂടി ചേര്‍ത്ത് ഒരു മസാല ഒരുക്കിയിരിക്കുകയാണ് ഡോ.എസ്.ജനാര്‍ദനനന്‍. ഓര്‍ത്തിരിക്കാന്‍ പ്രേക്ഷകന് യാതൊന്നും നല്‍കാതെ ഡയലോഗും സംഘട്ടനങ്ങളും പ്രണയവുമൊക്കെയായി ഒരു പതിവ് കച്ചവട മസാല.

    തന്മാത്രയിലും രസതന്ത്രത്തിലും വടക്കുംനാഥനിലും ചിത്രത്തെ മുന്നോട്ടുനയിക്കുന്നതില്‍ നായികമാരുമായുള്ള മോഹന്‍ലാലിന്റെ പൊരുത്തം വളരെ പ്രധാനമായിരുന്നു. എന്നാല്‍ മഹാസമുദ്രത്തില്‍ മോഹന്‍ലാല്‍-ലൈല ജോഡിക്ക് അത്തരമൊരു രസതന്ത്രമില്ല. താരനിര്‍ണയത്തിലുള്ള ഒരു പാളിച്ചയായി ലൈലയുടെ സാന്നിധ്യം ചിത്രത്തില്‍ മുഴച്ചുനില്‍ക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X