»   » കൃഷ്ണനും രാധയും-ചലച്ചിത്ര കോപ്രായം

കൃഷ്ണനും രാധയും-ചലച്ചിത്ര കോപ്രായം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/10-23-krishnanum-radhayum-review-2-aid0032.html">Next »</a></li></ul>
Krishananum Radhayum
എന്തു പറ്റി നമ്മുടെ നാട്ടുകാര്‍ക്ക്, സകലകലാ വല്ലഭന്‍ സന്തോഷ് പണ്ഡിറ്റിന്റെ ആദ്യചിത്രം കൃഷ്ണനും രാധയും ആര്‍ത്തട്ടഹസിച്ച് തിയറ്ററില്‍ ആഘോഷമാക്കുന്ന പ്രേക്ഷകരെ കാണുമ്പോള്‍ ഇങ്ങനെയൊരു ചോദ്യമാവും നാവിന്റെ തുമ്പത്തെത്തുക.

ഇന്‍ര്‍നെറ്റിലെ റെക്കാര്‍ഡുകളെല്ലാം ഭേചിച്ച് വെള്ളിത്തിരയിലേക്ക് കയറിയ സന്തോഷ് പണ്ഡിറ്റ് അവിടെയും വെന്നിക്കൊടി പാറിയ്ക്കുകയാണെന്ന് സംശയമില്ലാതെ പറയാം. എറണാകുളത്തെ കാനൂസ് തിയറ്ററിനും തൃശൂരിലെ ബിന്ദു തിയറ്ററിനും മുന്നില്‍ തടിച്ചുകൂടിയ പുരുഷാരം തന്നെയാണ് ഇതിന് തെളിവ്.

ഒറ്റ സിനിമ കൊണ്ട സൂപ്പര്‍താരമായ ഉദയനാണ് താരത്തിലെ സരോജ് കുമാറിനെക്കാളും വലിയ സൂപ്പര്‍സ്റ്റാറായി കഴിഞ്ഞു നമ്മുടെ സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ സംസ്‌കാര സമ്പന്നന്‍മാരെന്ന് സ്വയം അഹങ്കരിയ്ക്കുന്ന ജനതയുടെ ശിരസ്സില്‍ കയറിയുള്ള സന്തോഷിന്റെ ഈ വിജയാഘോഷം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.

തെരുവില്‍ പുതിയ സൂപ്പര്‍സ്റ്റാറിനെ വഴിതടഞ്ഞുനിര്‍ത്തി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ വെമ്പുന്ന യുവജനങ്ങളുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലും മറ്റും ധാരാളമായുണ്ട്. മരണം പോലും മൊബൈല്‍ മെമ്മറി കാര്‍ഡിലെ കൗതുകമാക്കി സൂക്ഷിയ്ക്കാന്‍ മോഹിയ്ക്കുന്ന യുവതയുടെ മുഖമാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്.

പുറത്തെ കാഴ്ചകള്‍ ഇങ്ങനെയാണെങ്കില്‍ ഇതിലും ഭീകരമാണ് കൃഷ്ണനും രാധയും പ്രദര്‍ശിപ്പിച്ച തിയറ്ററുകളിലെ ഇരുട്ടിലെ കാഴ്ചകള്‍. എ പടം കാണാന്‍ പോകുന്നതിനേക്കാളേറെ കഷ്ടപ്പെട്ട് മുഖം പൊത്തിയും മറച്ചും കയറുന്ന പ്രേക്ഷകരിലൂടെ മലയാളിയുടെ യഥാര്‍ഥ മുഖമാണ് അവിടെ തെളിയുന്നത്.
അടുത്തപേജില്‍
തെളിയുന്നത് മലയാളിയുടെ മനോവൈകൃതം

<ul id="pagination-digg"><li class="next"><a href="/reviews/10-23-krishnanum-radhayum-review-2-aid0032.html">Next »</a></li></ul>
English summary
Bewildering film industry pundits, Santhosh Pandit’s movie, Krishnanum Radhayum, has proved to be a huge hit with thousands thronging theatres and laughing their hearts out. Santhosh’s video songs, termed atrocious by mainstream critics, had earlier triggered lakhs of hits in the Internet. But the unexpected success of his equally ‘atrocious’ movie, — Krishnanum Radhayum — in which he has handled all departments except cinematography, has evoked mixed response among veteran filmmakers of the industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam