For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തെളിയുന്നത് മലയാളിയുടെ മനോവൈകൃതം

By Ajith Babu
|
<ul id="pagination-digg"><li class="previous"><a href="/reviews/10-23-krishnanum-radhayum-review-1-aid0032.html">« Previous</a>

Krishnanum Radhayum
സിനിമ തുടങ്ങും മുമ്പെ കൊടുങ്ങല്ലൂര്‍ ഭരണിയെ കടത്തിവെട്ടുന്ന പൂരപ്പാട്ടുകളാണ് മുഴങ്ങുന്നത്. ആകെയൊരാശ്വാസം ടൈറ്റിലിന്റെ ദൈര്‍ഘ്യം കുറവാണെന്നതാണ്. കഥ, തിരക്കഥ, സംവിധാനം, സംഭാഷണം എന്നിങ്ങനെ ഒരു സിനിമയ്ക്കാവശ്യമായുള്ള സാങ്കേതികപ്രവര്‍ത്തനങ്ങളെല്ലാം സന്തോഷ് പണ്ഡിറ്റിന്റെ പേരിലാണ് സ്‌ക്രീനില്‍ തെളിയുന്നത്.

ക്യാമറയ്ക്ക് പിന്നില്‍ പോയി നില്‍ക്കാന്‍ കഴിയാത്തത് മാത്രമാണ് കക്ഷിയ്ക്ക് ചെയ്യാന്‍ പറ്റാതെ പോയൊരു കാര്യം. ആ പണി അറിയാതെയല്ല, അങ്ങനെ ചെയ്താല്‍ സ്‌ക്രീനില്‍ ഇടിവെട്ട് ഡയലോഗ് പറയാനും ആടിപ്പാടാനുമൊന്നും കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാവണം സന്തോഷ് പണ്ഡിറ്റ് ആ ദൗത്യം മറ്റൊരാളെ ഏല്‍പ്പിച്ചത്.

എന്തായാലും കമ്പ്യൂട്ടറിന്റെ ചെറിയ ചതുരക്കള്ളിയില്‍ ഇത്രയും കാലം കണ്ട ദൃശ്യങ്ങള്‍ ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ ഭ്രാന്തു പിടിച്ച പോലെ തുള്ളിമറിയുകയാണ് പ്രേക്ഷകര്‍. സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പറയുന്നതൊന്നും തെറിവിളികള്‍ക്കിടയില്‍ ര്‍ക്കും മനസ്സാലാവില്ല. ഇടയ്ക്കിടെ ഇടി, പിന്നെ ശുഭരാത്രിയും അങ്കണവാടിയിലെ ടീച്ചറും. അങ്ങനെ കൃഷ്ണനും രാധയ്ക്കും അന്ത്യം.

ഓരോ ഡയലോഗിനും അതിലേക്കാളുമേറെ ഉച്ചത്തില്‍ പച്ചത്തെറി പറയുന്നതിലൂടെയാണ് പ്രേക്ഷകര്‍ സിനിമ ആഘോഷമാക്കുന്നത്. തിയറ്ററിനുള്ളിലെ അന്ധകാരത്തിലാണ് അവര്‍ തങ്ങളുടെ ഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുന്നത്. ഇരുട്ടില്‍ നിന്ന് പുറത്തുവരുമ്പോള്‍ അക്കൂട്ടര്‍ വീണ്ടും ാന്യതയുടെ മുഖംമൂടി അണിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട...

വേണമെങ്കില്‍ ഈ ചലച്ചിത്ര വൈകൃതത്തെ മറ്റൊരു വിധത്തിലും സമീപിയ്ക്കാം. സൂപ്പര്‍താരങ്ങളുടെയും മറ്റും പേരില്‍ മൂന്നാംകിട സിനിമകള്‍ പടച്ചുവിടുന്നവരെ കളിയാക്കാനുള്ള ഒരു സംരംഭമായി സിനിമാവൈകൃതത്തെ വിലയിരുത്താം. അതിനെ ഏറ്റെടുക്കുന്നതിലൂടെ പ്രേക്ഷകന്റെ മാത്രമല്ല, ഇന്നത്തെ മലയാളി മനസ്സിന്റെ ദൗര്‍ബല്യങ്ങളും വൈകൃതങ്ങളുമാണ് പുറത്തുവരുന്നത്.

മുന്‍പേജില്‍

കൃഷ്ണനും രാധയും ചലച്ചിത്ര കോപ്രായം

<ul id="pagination-digg"><li class="previous"><a href="/reviews/10-23-krishnanum-radhayum-review-1-aid0032.html">« Previous</a>

English summary
Bewildering film industry pundits, Santhosh Pandit’s movie, Krishnanum Radhayum, has proved to be a huge hit with thousands thronging theatres and laughing their hearts out. Santhosh’s video songs, termed atrocious by mainstream critics, had earlier triggered lakhs of hits in the Internet. But the unexpected success of his equally ‘atrocious’ movie, — Krishnanum Radhayum — in which he has handled all departments except cinematography, has evoked mixed response among veteran filmmakers of the industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more