ഏഴാം അറിവ് കോപ്പിയടിയല്ല

എന്നാല്‍ ഇതെല്ലാം നിഷേധിച്ച സംവിധായകന്‍ മുരുകദോസ് വേണമെങ്കില്‍ ഈ ചിത്രം ഹോളിവുഡിലേക്ക് എടുക്കാം എന്നു പറഞ്ഞപ്പോള്‍ തന്റെ ചിത്രം വിജയിപ്പിക്കാന്‍ വേണ്ടി എന്തും കളവും വിളിച്ചു പറയുന്ന ചില യുവതാരങ്ങളെ പോലെ തോന്നിയെങ്കിലും ചിത്രം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു.
ഇന്ത്യന്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ എപ്പോഴും മനസ്സില്‍ ഓര്‍ക്കുന്ന രണ്ട് യുവതാരങ്ങളുടെ പേരുകളാണ് സൂര്യ, വിക്രം. തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ ഇവരെ ബോളിവുഡിലുള്ളവരുടെ പ്രശംസ പോലും തേടിയെത്തിയിട്ടുണ്ട്. ഒരു ചിത്രത്തിനു വേണ്ടി പോലും ഒരു വര്‍ഷത്തിലധികം സമയം മാറ്റിവെയ്ക്കാന്‍ ഇവര്‍ കാണിച്ച ധൈര്യം നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കഥാപാത്രത്തിനായി സ്വന്തം ശരീരം എങ്ങനെ വേണമെങ്കിലും തരപ്പെടുത്തുന്ന, കഥാപാത്രത്തിനായി എന്തും ചെയ്യാന്‍ തയ്യാറായ ഇവരുടെ ആത്മാര്‍ത്ഥത ഏവരേയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. രാവിലെ വീട്ടില്‍ നിന്നും എഴുന്നേറ്റ് ഷൂട്ടിങ് സെറ്റില്‍ ചെന്ന് ഡയലോഗ് വായിച്ച് എന്തൊക്കെയോ കാട്ടി കൂട്ടുന്ന സാധാരണ യുവതാരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തരായി കഥാപാത്രത്തെ പഠിക്കാന്‍ പലയിടത്തും താമസിച്ചും ആയോദ്ധന വിദ്യകള്‍ പഠിച്ചതിന്‍ ശേഷം മാത്രം ഷൂട്ടിങ് ആരംഭിക്കുന്ന ഇവരെ ആരും നമിച്ചു പോകും
അടുത്ത പേജില്‍


Click it and Unblock the Notifications