മുരുഗദോസ് തുടങ്ങുന്നത് ചരിത്രത്തില്‍ നിന്ന്

ഗുരിമാതയുടെ നിര്‍ദ്ദേശപ്രകാരം ഭാര്യയേയും രണ്ട് മക്കളേയും വിട്ടു ചൈനയിലേക്ക് യാത്രയായ ബോധിധര്‍മ യാത്രാമദ്ധ്യെ ബുദ്ധമതം സ്വീകരിക്കുന്നു. നീലക്കണ്ണുകളുള്ള ബോധിധര്‍മനെ ചൈനക്കാര്‍ ആദ്യം ശത്രുവിനെപോലെ ആണു കണ്ടത്.
വരാനിരിക്കുന്ന ഒരു വലിയ വിപത്ത് തടയാനാണ് ബോധിധര്‍മ വന്നത് എന്ന കാര്യം അവര്‍ക്ക് അറിയില്ലായിരുന്നു. മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു മാരകമായ അസുഖം ചികിത്സിച്ചു ഭേദമാക്കിയ ബോധിധര്‍മ അവരുടെ മനസ്സില്‍ ദൈവത്തുല്യനായി മാറി. ഇന്ത്യന്‍ ചികിത്സാരീതികള്‍ ചൈനക്കാര്‍ക്ക് പറഞ്ഞുകൊടുത്ത ബോധിധര്‍മ അവരുടെ ഗുരുതുല്യനായിമാറി.
എന്നാല്‍ യഥാര്‍ത്ഥ പരീക്ഷണം വരാനിരിക്കുന്നത് അവര്‍ അറിഞ്ഞില്ല. ശത്രുക്കളുടെ അക്രമത്തില്‍ നിന്നും തന്റെ ആയോധനവിദ്യകള്‍ ഉപയോഗിച്ച് ബോധിധര്‍മ ആ ഗ്രാമത്തെ രക്ഷിച്ചു. പിന്നീട് താന്‍ ആഭ്യസിച്ച ആയോധനവിദ്യകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുത്ത അദ്ദേഹം 'നോക്കുമര്‍മ്മം' എന്ന അതികഠിനമായ വിദ്യയും അവരെ അഭ്യസിപ്പിച്ചു.
ചൈനയില്‍ പ്രശസ്തമായ 'ഷവോലി'ന്റെ തുടക്കം ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ ബുദ്ധസന്യാസികള്‍ കണ്ടുപിടിച്ചതാണ് എന്ന കാര്യം ചിരിത്രത്തില്‍ പഠിച്ച നമ്മള്‍ ആ വിദ്യ പഠിപ്പിച്ചു കൊടുത്തത് ഒരു ഇന്ത്യക്കാരനാണ് എന്ന കാര്യം പാടെ വിസ്മരിച്ചു പോയി. പക്ഷെ ബോധിധര്‍മനെ ചൈനക്കാര്‍ക്ക് പച്ചവെള്ളം പോലെ അറിയാം. ഇതറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരല്‍പ്പം അഭിമാനം തോന്നി, ഇത് പറഞ്ഞു തന്ന മുരുകദോസി ന് ഒരായിരം നന്ദി.
ചിത്രത്തിന്റെ തുടക്കം തന്നെ ചിരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടമാണ്. ഹോളിവുഡ് ചിത്രങ്ങളോട് കടപിടിക്കുന്ന രീതിയിലാണ് ചിത്രീകരണം. ചിത്രത്തില്‍ ഏറ്റവും മികച്ചു നിന്നതും ഇതു തന്നെ. ചിത്രത്തിന്‍ വേണ്ടി മാസങ്ങളോളം ആയോധനവിദ്യകള്‍ പഠിച്ച സൂര്യ തികഞ്ഞ മെയ്യടക്കത്തോടെ തന്റെ ഭാഗം മനോഹരമാക്കി. ചിത്രത്തില്‍ ഒരിക്കല്‍ പോലും സൂര്യ എന്ന നടനെ നമ്മള്‍ കാണില്ല. ബോധിധര്‍മ, അരവിന്ദ് എന്നീ കഥാപാത്രങ്ങള്‍ മാത്രം.
അടുത്തപേജില്‍ More from Filmibeat


Click it and Unblock the Notifications











