ഗജിനി പ്രതീക്ഷിയ്ക്കരുത്

ഡോങ്ഗ് ലീ എന്ന കഥാപാത്രം 'ജോണി ട്രി ഗുയന്‍' എന്ന വിയറ്റ്‌നാമീസ് നടന് മനോഹരമാക്കി. ചിത്രത്തിലുട നീളം തന്റെ ആക്ഷന്‍ രംഗങ്ങളുമായി അദ്ദേഹം നിറഞ്ഞു നിന്നു. സ്‌പൈഡര്‍മാന്‍ സീരീസിലെ സ്‌പൈഡര്‍മാന്റെ ഡൂപ്പായി ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രമാണിത്.
ചിത്രത്തിലെ വര്‍ത്തമാന കാലത്ത് 'അരവിന്ദ്' എന്ന സര്‍ക്കസ് അഭ്യാസി ആയി വന്ന സൂര്യ 'ശുഭ' എന്ന ശ്രുതി ഹാസ്സന്റെ കഥാപാത്രവുമായി പ്രണയത്തിലാകുന്നു. എന്നാല്‍ ശുഭ എന്ന കഥാപാത്രം താന്‍ ഒരു സൈന്റിസ്‌റാണെന്നും അരവിന്ദിന്റെ ഡി എന്‍ എയും ബോധിധര്‍മന്റെ ഡി എന്‍ എയും തമ്മില്‍ 83 ശതമാനം സാമ്യം ഉണ്ടെന്നും അരവിന്ദിലൂടെ ബോധിധര്‍മനെ തിരിച്ചുകൊണ്ടു വരാമെന്നും അതിലൂടെ നിരവധി രോഗങ്ങള്‍ക്കൂള്ള അപൂര്‍വ്വ മരുന്നുകള്‍ കണ്ടുപിടിക്കാമെന്നും അറിയിക്കുന്നു. അതിനിടയില്‍ ഡോങ്ഗ് ലീ 'ഓപ്പറേഷന്‍ റെഡ്' എന്ന തന്റെ ദൌത്രത്തിന് തുടക്കിമിടുന്നതോടെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് തുടക്കമാകുന്നു.
ശുഭയെ കൊല്ലുക എന്ന ദൗത്യവുമായി മുന്നേറുന്ന ഡോങ്ഗ് ലീയില്‍ നിന്നും രക്ഷനേടാനുള്ള ശ്രമങ്ങളാണ് ചിത്രത്തിലുള്ളത്. നോക്കുമര്‍മ്മത്തിലൂടെ ഏതൊരാളെയും തന്റെ ഇഷ്ടത്തിനനുസരച്ച് നിയന്ത്രിക്കാനാകുന്ന ഡോങ്ഗ് ലീ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എടുത്തു പറയേണ്ട ഒന്നാണ്. വളരെ മികച്ച നിലവാരം പുലര്‍ത്തുന്ന ആക്ഷന്‍ രംഗങ്ങള്‍ കണ്ണിന് ഇമ്പമേകുന്നവയാണ്.മലയാളിയുടെ സ്വന്തം ഗിന്നസ് പക്രുവിന്റെ കോമഡി സീനുകള്‍ മികച്ചതാണ്. ാരിസ് ജയരാജിന്റെ മനോഹരമായ പാട്ടുകള്‍ ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. രവി കെ ചന്ദ്രന്റെ ക്യാമറ ചിത്രത്തിന്റെ മികവ് കൂട്ടുന്നു.
'ഗജിനി'യെപോലെ ഒരു ചിത്രം പ്രതീക്ഷിച്ചു '7ാം അറിവ്' കാണാന്‍ പോയാല്‍ നിരാശ്ശയാവും ഫലം. ഇതൊരു ചരിത്ര സിനിമയാണ്. സാധാരണ സിനിമയില്‍ നിന്നും വേറിട്ടൊരു ചിത്രം. ഹോളിവുഡിലെ 'ഇന്‍സെപ്ഷന്റെ' കോപ്പിയാണ് എന്ന് അസൂയാലുക്കള്‍ പറഞ്ഞത് വെറും പുളു ആണ് എന്ന് ചിത്രം കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും. ഈ ചിത്രം ഒരൊറ്റ ചിത്രത്തിന്റെയും മോഷണമല്ല.
ആരും ഈ ചിത്രം കാണാതെ പോകരുത്. അത് ഒരു നല്ല ചിത്രത്തോട് ചെയ്യുന്ന ക്രൂരതയാവും. ഇപ്പോള്‍ കിട്ടിയത് 'ഏഴാം അറിവ്' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. 'ആമിര്‍ ഖാന്‍' ആണു നായകന്‍. ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ ചിത്രത്തിന്റെ മേന്മ മനസ്സിലാകും.
ആദ്യപേജില്‍
ദൃശ്യ വിസ്മയം-ഏഴാം അറിവ്


Click it and Unblock the Notifications











